എം.ജി വാർത്തകൾ

അപേക്ഷതീയതി അവസാനവർഷ എം.പി.ടി. (പുതിയ സ്കീം - 2015 അഡ്മിഷൻ റഗുലർ, 2013 -2014 അഡ്മിഷൻ സപ്ലിമ​െൻററി, 2013ന് മുമ്പുള്ള അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്) പരീക്ഷ ഒക്ടോബർ 13ന് ആരംഭിക്കും. റഗുലർ/ സപ്ലിമ​െൻററി വിദ്യാർഥികൾക്ക് പിഴയില്ലാതെ ഒക്ടോബർ ആറുവരെയും 50 രൂപ പിഴയോടെ ഏഴുവരെയും 500 രൂപ സൂപ്പർഫൈനോടെ ഒമ്പതുവരെയും അപേക്ഷിക്കാം. സ്പോട്ട് അഡ്മിഷൻ മഹാത്്മഗാന്ധി സർവകലാശാലയുടെ സ്കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസിൽ 2017-19 വർഷത്തേക്കുള്ള എം.ടെക് (കമ്പ്യൂട്ടർ സയൻസ് ആൻഡ് ടെക്നോളജി) േപ്രാഗ്രാമിൽ ജനറൽ വിഭാഗത്തിലും എസ്.സി/എസ്.ടി/ഒ.ബി.സി സംവരണ വിഭാഗങ്ങളിലും സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ളവർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 28ന് രാവിലെ പത്തിന് നേരിട്ട് ഹാജരാകണം. എസ്.സി/ എസ്.ടി/ ഒ.ഇ.സി വിഭാഗത്തിലുള്ളവർക്ക് നിയമാനുസൃത മാർക്കിളവ് ഉണ്ടാകും. യോഗ്യത: എം.ജി. സർവകലാശാല അംഗീകരിച്ച 55 മാർക്കോടുകൂടിയ ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ ടെക്നോളജി അല്ലെങ്കിൽ ബി.ടെക് ഇൻഫർമേഷൻ ടെക്നോളജി അല്ലെങ്കിൽ തത്തുല്യ എൻജിനീയറിങ് ബിരുദം. ഫോൺ: 0481-2731037. സംവരണ സീറ്റ് ഒഴിവ് സ്കൂൾ ഓഫ് പ്യുവർ ആൻഡ് അപ്ലൈഡ് ഫിസിക്സിൽ 2017ൽ എം.എസ്സി േപ്രാഗ്രാമിന് എസ്.ടി വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 28ന് ഉച്ചക്ക് രണ്ടിനകം സ്കൂൾ ഡയറക്ടർ മുമ്പാകെ ഹാജരാകണം. വിശദവിവരങ്ങൾ www.mgu.ac.inൽ ലഭ്യമാണ്. പരീക്ഷഫലം 2017 ഏപ്രിൽ/ മേയ് മാസത്തിൽ നടന്ന അഞ്ചും ആറും സെമസ്റ്റർ ബി.ബി.എ (സി.ബി.സി.എസ്.എസ് ഓഫ് കാമ്പസ്, റഗുലർ, സപ്ലിമ​െൻററി) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഒക്ടോബർ 11വരെ അപേക്ഷിക്കാം. 2017 മേയിൽ നടന്ന നാലാം സെമസ്റ്റർ എം.എസ്സി അപ്ലൈഡ് കെമിസ്ട്രി (സി.എസ്.എസ് റഗുലർ സപ്ലിമ​െൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഒക്ടോബർ ഒമ്പതുവരെ അപേക്ഷിക്കാം. തുരുത്തിക്കാട് ബി.എ.എം കോളജിലെ കെ. വിജിത, കോട്ടയം സി.എം.എസ് കോളജിലെ ടി. അശ്വതി, എം. വിഷുധ എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. അപേക്ഷകളും രേഖകളും സ്വയം സാക്ഷ്യപ്പെടുത്തി സമർപ്പിക്കാം എം.ജി സർവകലാശാലയിൽ സമർപ്പിക്കുന്ന അപേക്ഷകളോടൊപ്പം ഹാജരാക്കുന്ന രേഖകൾ, അപേക്ഷകർ സ്വയം സാക്ഷ്യപ്പെടുത്തുന്നതിന് അനുവദിച്ച് ഉത്തരവായി. റഗുലർ കോളജിൽ പഠിക്കുന്ന വിദ്യാർഥികളുടെ സർവകലാശാല പരീക്ഷ അപേക്ഷകൾ കോളജ് പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തണം. ൈപ്രവറ്റ്/ സപ്ലിമ​െൻററി പരീക്ഷകൾക്ക് ഫോട്ടോ പതിച്ച അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തുകയും പരീക്ഷഹാളിൽ ആധാർ/ ഇലക്ഷൻ ഐ.ഡി/ ൈഡ്രവിങ് ലൈസൻസ് എന്നിവയിലേതെങ്കിലും അസ്സൽ ഹാജരാക്കുകയും ചെയ്യണം. സ്വയം സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്ന് പിന്നീട് തെളിയുന്നപക്ഷം ഡീബാർ ചെയ്യുന്നതടക്കം ശിക്ഷനടപടി സ്വീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.