ആലപ്പുഴ: സ്വകാര്യബസുകളുടെ മിന്നൽ പണിമുടക്ക് അവസാനിപ്പിക്കാൻ ജില്ല ഭരണകൂടം നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കേരള ജനപക്ഷം ജില്ല പ്രസിഡൻറ് ബേബി പാറക്കാടൻ കലക്ടർക്ക് . ഇരട്ടക്കുളങ്ങര-മണ്ണഞ്ചേരി റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യബസുകൾ മിക്കപ്പോഴും പണിമുടക്കുന്നതുമൂലം യാത്രക്കാർ പ്രയാസം അനുഭവിക്കുകയാണ്. മിന്നൽ പണിമുടക്കുകൾ ഒഴിവാക്കാൻ സ്വകാര്യ ബസുടമ- തൊഴിലാളി സംഘടനകളുമായി ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടു. ശിവഗിരി മഹാസമാധി പ്രതിമ പ്രതിഷ്ഠ കനകജൂബിലി ആഘോഷം ആലപ്പുഴ: ഗുരുധർമ പ്രചാരണസഭ ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ ശിവഗിരി മഹാസമാധി പ്രതിമ പ്രതിഷ്ഠ കനകജൂബിലി ആഘോഷവും സഭ സംഗമവും മുഹമ്മ വിശ്വഗാജി കിഴക്കേ ഗുരുമന്ദിരം ഒാഡിറ്റോറിയത്തിൽ നവംബറിൽ അതിവിപുല പരിപാടികളോടുകൂടി നടത്താൻ ജില്ല പ്രവർത്തകയോഗം തീരുമാനിച്ചു. യോഗം സഭ കേന്ദ്ര നിർവാഹകസമിതി അംഗം ചന്ദ്രൻ പുളിങ്കുന്ന് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് ആർ. സുകുമാരൻ മാവേലിക്കര അധ്യക്ഷത വഹിച്ചു. മാതൃവേദി കേന്ദ്രസമിതി സെക്രട്ടറി സരോജിനി കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡൻറ് ആർ. രമണൻ മുല്ലശ്ശേരി, കേന്ദ്രസമിതി അംഗങ്ങളായ ഡി. ശിശുപാലൻ, എം.ഡി. സലീം എന്നിവർ സംസാരിച്ചു. 101 പേരടങ്ങുന്ന സ്വാഗതസംഘം രൂപവത്കരിച്ചു. ശിവഗിരിയിൽ പണിപൂർത്തിയാക്കിയ ദൈവദശക ശതാബ്ദി സ്മാരകമന്ദിര സമർപ്പണ സമ്മേളനത്തിൽ ജില്ലയിൽനിന്ന് അഞ്ഞൂറിലധികം സഭപ്രവർത്തകരെ പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു. ജില്ല സെക്രട്ടറി വി.വി. ശിവപ്രസാദ് സ്വാഗതവും ജോയൻറ് സെക്രട്ടറി ഡി. ഭാർഗവൻ നീർക്കുന്നം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.