ബിഷപ്പ് മൂര്‍ കോളജിൽ എ.ബി.വി.പി-^എസ്.എഫ്‌.ഐ സംഘര്‍ഷം

ബിഷപ്പ് മൂര്‍ കോളജിൽ എ.ബി.വി.പി--എസ്.എഫ്‌.ഐ സംഘര്‍ഷം ആറുപേര്‍ക്ക് പരിക്ക്, അഞ്ചുപേര്‍ പൊലീസ് കസ്റ്റഡിയില്‍ മാവേലിക്കര: ബിഷപ് മൂര്‍ കോളജിലെ ഇലക്ഷൻ ഒരുക്കങ്ങള്‍ക്കിടെ എ.ബി.വി.പി--എസ്.എഫ്‌.ഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. രണ്ടിടങ്ങളില്‍ ഉണ്ടായ ആക്രമത്തിൽ ആറുപേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 11.30 ഓടെയാണ് സംഭവങ്ങളുടെ തുടക്കം. വ്യാഴാഴ്ചയിലെ കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പിനായി വിദ്യാർഥി സംഘടനകള്‍ കോളജിലും പരിസരങ്ങളിലുമായി ചുവരെഴുത്തും പോസ്റ്റര്‍ പതിപ്പിക്കലും നടത്തുകയായിരുന്നു. ഇതിനിടെ കോളജ് കവാടത്തിൽ എസ്.എഫ്‌.ഐ-എ.ബി.വി.പി പ്രവര്‍ത്തകർ തമ്മിൽ വാക്കേറ്റവും അടിപിടിയുമുണ്ടായി. എസ്.എഫ്.ഐ പ്രവര്‍ത്തകരായ അരുണ്‍(22), ശ്രാവണ്‍(19), ജാസിം(19) എന്നിവര്‍ക്കും എ.ബി.വി.പി പ്രവര്‍ത്തകനായ വിപിനും (19) പരിക്കേറ്റു. തുടര്‍ന്ന് പൊലീസെത്തി ഇരുകൂട്ടരെയും ഒാടിച്ചു. വീണ്ടും നടയ്ക്കാവ് ഭാഗത്തുെവച്ച് ഇരുകൂട്ടരും ഏറ്റുമുട്ടി. എ.ബി.വി.പി ആര്‍.എസ്.എസ് പ്രവര്‍ത്തകരായ രാഹുല്‍ കൃഷ്ണ(19), സുധീഷ്(24) എന്നിവര്‍ക്കും പരിക്കേറ്റു. മാവേലിക്കര സി.ഐ പി. ശ്രീകുമാറും സംഘവും സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ െപാലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. േകാളജിലും പരിസരപ്രദേശങ്ങളിലുമായി പൊലീസ് ക്യാമ്പ് ചെയ്യുകയാണ്. തെരഞ്ഞെടുപ്പ് മാറ്റിെവച്ചു മാവേലിക്കര: ആക്രമണത്തെത്തുടര്‍ന്ന് മാവേലിക്കര ബിഷപ്പ്മൂര്‍ കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പ് മാറ്റിെവച്ചു. 28ന് തെരഞ്ഞെടുപ്പ് നടത്തിയാല്‍ ആർ.എസ്.എസ് സംഘര്‍ഷമുണ്ടാക്കുമെന്ന രഹസ്യ വിവരത്തെതുടര്‍ന്നാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. 27, 28 തീയതികളില്‍ കോളജിന് അവധിയായിരിക്കുമെന്ന്് പ്രിന്‍സിപ്പല്‍ അറിയിച്ചു. വൈദ്യുതി മുടങ്ങും ചെങ്ങന്നൂർ: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മലയിൽ, നികരും പുറം, പാലയ്ക്കാമല ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ എട്ട് മുതൽ ആറുവരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.