കൊച്ചി: ജില്ലയിൽ 6,76,106 കുട്ടികൾക്ക് മീസിൽസ് റുബെല്ല വാക്സിൻ നൽകാനുള്ള തയാറെടുപ്പുകൾ അന്തിമഘട്ടത്തിലാണെന്ന് കലക്ടർ കെ. മുഹമ്മദ് വൈ. സഫീറുള്ള പറഞ്ഞു. കാമ്പയിെൻറ പ്രവർത്തനങ്ങളെക്കുറിച്ച് മാധ്യമ ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ തലത്തിലുള്ള പരിശീലന പരിപാടികൾ പൂർത്തിയാക്കി. കാമ്പയിനിെൻറ പ്രചാരണത്തിെൻറ ഭാഗമായി വിവിധ പരിപാടികൾ ജില്ലയിൽ നടത്തിവരുകയാണ്. ഒക്ടോബർ മൂന്നുമുതൽ നവംബർ മൂന്നുവരെയാണ് വാക്സിനേഷൻ കാമ്പയിൻ. ജില്ലയിൽ 7,892 സെഷനുകളിലായാണ് കുട്ടികൾക്ക് വാക്സിനേഷൻ നൽകുക. ഇതിൽ 5,299 സ്കൂൾസെഷനുകളും 1,346 ഔട്ട്റീച്ച് സെഷനുകളും 478 മൊബൈൽ സെഷനുകളും 787 ഹോസ്പിറ്റൽ സെഷനുകളുമാണുള്ളത്. കാമ്പയിനെക്കുറിച്ച് ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൻ.കെ കുട്ടപ്പൻ വിശദീകരിച്ചു. ജില്ലയിൽ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച് ആർ.സി.എച്ച് ഓഫിസർ ഡോ. കെ.ആർ വിദ്യ വിശദീകരിച്ചു. ദേശീയ ആരോഗ്യദൗത്യം ജില്ല േപ്രാഗ്രാം മാനേജർ ഡോ. മാത്യൂസ് നമ്പേലി, ജില്ല വിദ്യാഭ്യാസ ഓഫിസർ കെ.കെ. ലളിത, ജില്ല ഐ.സി.ഡി.എസ് േപ്രാഗ്രാം ഓഫിസർ ജെ. മായാലക്ഷ്മി, ലയൺസ് ക്ലബിെൻറ വൈസ്ഗവർണർ എ.വി വാമനകുമാർ, ഐ.എ.പി പ്രതിനിധികളായ ഡോ. വെങ്കിടേശ്വരൻ, ഡോ. പി.എൻ.എൻ പിഷാരടി, ഡോ. ശിവപ്രസാദ്, ഐ.എം.എ ജില്ല പ്രസിഡൻറ് എം. നാരായണൻ, ജില്ല മാസ്മീഡിയ ഓഫിസർ സഗീർ സുധീന്ദ്രൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.