കാക്കനാട്: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷൻ പുതുെവെപ്പ് എൽ.പി.ജി ടെര്‍മിനല്‍ നിർമാണവുമായി ബന്ധപ്പെട്ട സാങ്കേതികവശങ്ങള്‍ പഠിക്കാൻ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച മൂന്നംഗ വിദഗ്ധ സമിതി എറണാകുളം ഗെസ്റ്റ് ഹൗസില്‍ വ്യാഴാഴ്ച രാവിലെ 11ന് സിറ്റിങ് നടത്തും. ചെയര്‍മാന്‍, നാഷനല്‍ സെൻറര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് ഡയറക്ടര്‍, ഡോ. എന്‍. പൂര്‍ണചന്ദ്ര റാവു, മുന്‍ ചീഫ് ടൗണ്‍ പ്ലാനര്‍ ഈപ്പന്‍ വര്‍ഗീസ്, എൻ.സി.ഇ.എസ്.എസ് മുന്‍ ശാസ്ത്രജ്ഞന്‍ കെ.വി. തോമസ് എന്നിവരാണ് സമിതി അംഗങ്ങള്‍. എൽ.പി.ജി ടെര്‍മിനല്‍ നിർമാണവുമായി ബന്ധപ്പെട്ട പരാതികളും ആക്ഷേപങ്ങളുമുള്ളവര്‍ സമിതിക്കുമുമ്പാകെ ഹാജരായി രേഖാമൂലം തെളിവുകള്‍ സമര്‍പ്പിക്കണമെന്ന് കലക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.