ഹിന്ദി കഥ രചനാമത്സര വിജയികൾ

കൊച്ചി: നാളികേര വികസന ബോർഡ് ഹിന്ദി പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലയിലെ ഹിന്ദി അധ്യാപകർക്കും വിദ്യാർഥികൾക്കുമായി 'നാരിയൽ കാ അടൂട്ട് ബന്ധൻ' വിഷയത്തിലെ കഥ രചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. വിദ്യാർഥികൾക്കായുള്ള മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ അമ്പലമുകൾ കൊച്ചിൻ റിഫൈനറീസ് സ്കൂളിലെ ഖുശ്ബു ചൗധരി ഒന്നാം സ്ഥാനം നേടി. ഹൃദ്യ വിനോദ് (ഭവൻസ് വരുണ വിദ്യാലയ തൃക്കാക്കര), അക്സ ബാബു (ഫാത്തിമ സെൻട്രൽ സ്കൂൾ, പിറവം) എന്നിവർക്കാണ് രണ്ടു മൂന്നും സ്ഥാനം. സീനിയർ വിഭാഗത്തിൽ ദേവയാനി എസ്. കമ്മത്ത് (ചിന്മയ വിദ്യാലയ, വടുതല), ജെസ്ന എൽസ സണ്ണി (ഫാത്തിമ സെൻട്രൽ സ്കൂൾ, പിറവം), അഭിമന്യൂ ഹരികുമാർ (എം.ആർ.എസ്.വി.എച്ച്.എസ്, സൗത്ത് മഴുവന്നൂർ, പൂത്തോട്ട) എന്നിവർ യഥാക്രമം ആദ്യ മൂന്നു സ്ഥാനത്തെത്തി. അധ്യാപകരിൽ രാജേഷ് എസ് മേനോൻ (ഭവൻസ് വിദ്യാമന്ദിർ എരൂർ) ഒന്നാം സ്ഥാനം നേടി. ജോബ്രീന കെ.ജെ (ഗവ.ഹൈസ്കൂൾ എളമക്കര), മാർഗരറ്റ് ജോർജ് (നിർമല ഹയർ സെക്കൻഡറി സ്കൂൾ ആലുവ) എന്നിവർ രണ്ടും മൂന്നും സ്ഥാനത്തെത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.