നഗരത്തിലേക്ക് മെട്രോ; പരിശോധന പൂർത്തിയായി

കൊച്ചി: കൊച്ചി മെട്രോ പരിശോധനകളെല്ലാം പൂർത്തിയായി. അനുകൂല റിപ്പോർട്ട് കിട്ടിയാലുടൻ മെട്രോ നഗരത്തിലേക്ക് ഓടിയെത്തും. പാലാരിവട്ടം മുതൽ മഹാരാജാസ് വരെയുള്ള അവസാനഘട്ട പരിശോധനകളാണ് പൂർത്തിയായത്. ബംഗളൂരു ഉപകേന്ദ്രത്തിലെ മെട്രോ റെയിൽ സുരക്ഷ കമീഷണർ (സി.എം.ആർ.എസ്) കെ.എ. മനോഹരൻറ നേതൃത്വത്തിൽ രണ്ട് ദിവസമായിട്ടാണ് പരിശോധന നടന്നത്. മഹാരാജാസ് കോളജ് വരെ മെട്രോ ഓടുന്ന കാര്യത്തിൽ തീരുമാനം പരിശോധന റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലായിരിക്കും. സൗകര്യങ്ങളിൽ സുരക്ഷ കമീഷണർ തൃപ്തി രേഖപ്പെടുത്തിയതിനാൽ പ്രതികൂല റിപ്പോർട്ട് ഉണ്ടാകില്ലെന്ന വിലയിരുത്തലിലാണ് കെ.എം.ആർ.എൽ അധികൃതർ. ട്രാക്കി​െൻറയും ട്രെയിനി​െൻറയും പരിശോധനയാണ് ചൊവ്വാഴ്ച നടന്നത്. മുട്ടം യാർഡിലെ സംവിധാനങ്ങളും പരിശോധിച്ചു. യാത്രക്കാർക്ക് ഏർപ്പെടുത്തിയ സൗകര്യങ്ങളും വിലയിരുത്തി. സ്്റ്റേഷനിലേക്കും പുറത്തേക്കും കടക്കുന്നതിനുള്ള സൗകര്യങ്ങൾ, ദിശാഫലകങ്ങൾ, ലിഫ്റ്റ്, എസ്കലേറ്റർ, സാങ്കേതിക സംവിധാനങ്ങൾ, കൺേട്രാൾ റൂം, പ്ലാറ്റ്ഫോമിലെ സൗകര്യങ്ങൾ എന്നിവ വിലയിരുത്തി. കലൂർ സ്റ്റേഡിയം ജങ്ഷനിലെ സ്്റ്റഷനിൽ പരിശോധനക്ക് ആറു മണിക്കൂറിലേറെ സമയമെടുത്തു. ചെറിയ പോരായ്മകൾ കണ്ടെത്തിയത് വേഗം പരിഹരിക്കണമെന്ന് നിർദേശം നൽകി. സുരക്ഷ സർട്ടിഫിക്കറ്റ് ലഭിച്ചാൽ ഒക്ടോബർ മൂന്നിന് പാലാരിവട്ടത്തുനിന്ന് മഹാരാജാസ് ഗ്രൗണ്ട് സ്റ്റേഷനിലേക്ക് മെട്രോ സർവിസ് തുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.