മൂവാറ്റുപുഴ: കെ.എസ്.ആർ.ടി.സി ബസിനെ മറികടക്കാൻ ശ്രമിച്ച് സ്വകാര്യബസ് നിയന്ത്രണം വിട്ട് മരത്തിലും മതിലിലും ഇടിച്ച് പതിനഞ്ച് യാത്രക്കാർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ യാത്രക്കാരെ പ്രഥമ ശുശ്രൂഷ നൽകി വിട്ടയച്ചു. മൂവാറ്റുപുഴ -തൊടുപുഴ റോഡിൽ വാഴക്കുളം കാർമൽ ജങ്ഷന് സമീപം ചൊവ്വാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം. തൊടുപുഴനിന്നും മൂവാറ്റുപുഴയിലേക്ക് വരുകയായിരുന്ന ഷാലിമാർ ബസാണ് അപകടത്തിൽ പെട്ടത്. ജങ്ഷനിലെ വളവിൽ കെ.എസ്.ആർ.ടിസി ബസിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട് സ്വകാര്യ ബസ് റോഡരികിലെ മരത്തിൽ ഇടിച്ചു. ബസിെൻറ പിൻഭാഗം മരത്തിലിടിച്ച ശേഷം കറങ്ങി സമീപത്തെ മതിലിൽ ഇടിച്ച് നിൽക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.