കൊച്ചി: റിസർവേഷൻ ടിക്കറ്റുണ്ടായിട്ടും സീറ്റ് അനുവദിച്ചില്ലെന്ന് പരാതി. ഓണാവധിക്ക് ഗോവയിലേക്ക് കുടുംബസമേതം യാത്ര തിരിച്ച തങ്ങളെ കാരണമില്ലാതെ റിസർവേഷൻ കോച്ചിൽനിന്ന് ഇറക്കിവിെട്ടന്ന് മട്ടാഞ്ചേരി സ്വദേശി ദീപക് കുമാർ പൂജാറ റെയിൽേവ ദക്ഷിണമേഖല മാനേജർക്കും മനുഷ്യാവകാശ കമീഷനും പരാതി നൽകി. ഇൗ മാസം ആറിന് വൈകീട്ടത്തെ നിസാമുദ്ദീൻ എക്സ്പ്രസിലേക്ക് ജൂൺ ഒന്നിനാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. യാത്രക്കെത്തിയപ്പോൾ സീറ്റ് മറ്റൊരു യാത്രക്കാരന് നൽകി. കാരണം ചോദിച്ചപ്പോൾ ബലം പ്രയോഗിച്ച് ട്രെയിനിൽനിന്ന് ഇറക്കിവിട്ടു. തുടർന്ന് ജനറൽ ടിക്കറ്റെടുത്താണ് യാത്ര തുടർന്നത്. ബുദ്ധിമുട്ടനുഭവിച്ചാണ് ഭാര്യയും രണ്ട് കുട്ടികളുമടക്കം ജനറൽ കോച്ചിൽ യാത്ര ചെയ്തത്. തിരിച്ചുള്ള യാത്രയിലും ഇതുപോലെ സീറ്റ് മറിച്ചുനൽകിയതായി ബോധ്യപ്പെട്ടു. ഇത്തരത്തിൽ തിരിമറി നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന ആവശ്യത്തിലാണ് ദീപക് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.