കൊച്ചി: മെേട്രാ നിർമാണം തടസ്സപ്പെടുത്തിയതിൽ പ്രതിഷേധിച്ച് എസ്.പി. സിംഗ്ല കൺസ്ട്രക്ഷൻ കമ്പനിയിലേക്ക് കേരള മൈഗ്രൻറ് വർക്കേഴ്സ് യൂനിയൻ (എ.ഐ.ടി.യു.സി) നേതൃത്വത്തിൽ മാർച്ചും ധർണയും നടത്തി. ധർണ ഇ.എം. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. വിഷയത്തിൽ കലക്ടർ, ജില്ല ലേബർ ഓഫിസർ, ഡി.എം.ആർ.സി, കെ.എം.ആർ.എൽ തുടങ്ങിയ അധികാരികൾ അടിയന്തരമായി ഇടപെടണമെന്ന് കേരള മൈഗ്രൻറ് വർക്കേഴ്സ് യൂനിയൻ ജില്ല പ്രസിഡൻറ് വി.എ. സിയാദും സെക്രട്ടറി പി.കെ. ജോഷിയും ആവശ്യപ്പെട്ടു. ബിനു വർഗീസ്, വി.എസ്. ഷമീർ, രഞ്ജൻ ഗുപ്ത, മുഫീക് അലി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.