തോമസ്​ ചാണ്ടിയെ പുറത്താക്കണം ^സി.പി.​ ജോൺ

തോമസ് ചാണ്ടിയെ പുറത്താക്കണം -സി.പി. ജോൺ കായംകുളം: അനധികൃത ൈകേയറ്റങ്ങളും ചട്ടവിരുദ്ധ നിർമാണങ്ങളും നടത്തിയ തോമസ് ചാണ്ടിയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്ന് സി.എം.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ജോൺ ആവശ്യപ്പെട്ടു. സി.എം.പി ജില്ല കൗൺസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണ്. ചാണ്ടിയുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ജില്ലയിലെ സി.പി.എം നേതൃത്വം ഒത്താശ ചെയ്യുകയാണ്. പി.വി. സുന്ദരേശൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. നിസാർ, പുഷ്പി ജോസ്, കെ.ടി. ഇതിഹാസ്, കെ.ആർ. രമണൻ, സുരേഷ് കാവിനേത്ത്, എസ്. രാധാകൃഷ്ണൻ, കെ.എം. ദിലീപ്ഖാൻ, അനീഷ് ബാബു, കെ. രാജേഷ്, ആലീസ് ചാക്കോ, എസ്. ജമീല എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.