സായാഹ്ന ധര്‍ണ

കോതമംഗലം. കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കേരള എന്‍.ജി.ഒ അസോസിയേഷന്‍ കോതമംഗലം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ നടത്തി. കെ.പി.സി.സി നിര്‍വാഹക സമിതിയംഗം പി.പി. ഉതുപ്പാന്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ താലൂക്ക് പ്രസിഡൻറ് പി.ആര്‍. അജി അധ്യക്ഷത വഹിച്ചു. പി.എസ്.എം.സാദിഖ്, എ.ജി. ജോര്‍ജ്, റോയി കെ. പോള്‍, ഷമീര്‍ പനയ്ക്കല്‍, കെ.എസ്. സുകുമാര്‍, കെ.പി. അഷ്‌റഫ്, അനൂപ് ഇട്ടന്‍, ചന്ദ്രലേഖ ശശിധരന്‍, എന്‍.ജെ.ഷേര്‍ളി,ഡേബി ജോണ്‍, ഷിഞ്ജു കുര്യന്‍,സജി പോള്‍,റോയി ചാണ്ടി, അബിന്‍സ് എന്നിവര്‍ സംസാരിച്ചു. ജൈവപച്ചക്കറി കൃഷി പല്ലാരിമംഗലം: കൃഷിഭവ​െൻറ ആഭിമുഖ്യത്തിൽ പല്ലാരിമംഗലം വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിച്ച ജൈവപച്ചക്കറി കൃഷിയുടെ വിത്തിടൽ പഞ്ചായത്ത് പ്രസിഡൻറ് പി.കെ. മൊയ്തു നിർവഹിച്ചു.സ്കൂൾ പി.ടി.എ.പ്രസിഡൻറ് പി.കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് നിസാമോൾ സിദ്ദീഖ്. ബ്ലോക് പഞ്ചായത്ത് അംഗം ഒ.ഇ.അബ്ബാസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻ മക്കാർ വാർഡ് അംഗം ഷമീന അലിയാർ, ഹെഡ്മാസ്റ്റർ സി.ഹരികുമാർ,പി.ടി.എ മെംബർ പി.എം. സിറാജ്, മനോശാന്തി തുടങ്ങിയവർ സംസാരിച്ചു. കൃഷി ഒാഫിസർ ഡീന എബ്രഹാം സ്വാഗതവും കൃഷി അസിസ്റ്റൻറ് ലൈലാബി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.