വൈപ്പിന്‍: കേരള ഫിഷറീസ് -സമുദ്രപഠന സര്‍വകലാശാലയുടെ (കുഫോസ്) പുതുവൈപ്പ് ഫിഷറീസ് സ്റ്റേഷനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന കാമ്പസിലെ പുതിയ അക്കാദമിക് േബ്ലാക്ക് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. സെമിനാര്‍ ഹാള്‍, ക്ലാസ് മുറികള്‍, ലാബോറട്ടറികള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് 7600 ചതുരശ്രയടി വിസ്തീർണമുള്ള പുതിയ അക്കാദമിക് േബ്ലാക്ക്. എസ്.ശർമ എം.എല്‍.എ അധ്യക്ഷത വഹിച്ചു. കെ.വി. തോമസ് എം.പി, സി.എം.എഫ്.ആര്‍.ഐ ഡയറക്ടര്‍ ഡോ.എ. ഗോപാലകൃഷ്ണന്‍, കുഫോസ് പ്രോ വൈസ് ചാന്‍സലര്‍ ഡോ. കെ.പത്മകുമാര്‍, റിസര്‍ച്ച് ഡയറക്ടര്‍ ഡോ.ടി.വി.ശങ്കര്‍, എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡൻറ് വി.കെ. കൃഷ്ണന്‍, വാര്‍ഡ് അംഗം ഷീജ രാജു എന്നിവര്‍ സംസാരിച്ചു. കുഫോസ് വൈസ് ചാന്‍സര്‍ ഡോ. എ. രാമചന്ദ്രന്‍ സ്വാഗതവും രജിസ്ട്രാര്‍ ഡോ.വി.എം.വിക്ടര്‍ ജോര്‍ജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.