ബസ് ട്രാന്‍സ്പോര്‍ട്ട് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം സമാപിച്ചു

അങ്കമാലി: കേരള സ്റ്റേറ്റ് ബസ് ട്രാന്‍സ്പോര്‍ട്ട് ഫെഡറേഷന്‍- (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനം സമാപിച്ചു. നവംബറില്‍ നടക്കുന്ന പാര്‍ലമ​െൻറ് ധര്‍ണ വിജയിപ്പിക്കാന്‍ സമ്മേളനം തീരുമാനിച്ചു. ട്രാന്‍സ്പോര്‍ട്ട് മേഖല കുത്തകവത്കരിക്കുകയെന്ന ലക്ഷ്യത്തോടെ മോട്ടോര്‍ വെഹിക്കിള്‍ ആക്ട് ഭേദഗതി ചെയ്യാനുള്ള നീക്കത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്ന് സമ്മേളനം പ്രമേയത്തിൽ ആവശ്യപ്പെട്ടു. ഇന്ധന വിലവര്‍ധന പിന്‍വലിക്കുക, പാചക വാതക സബ്സിഡി നിര്‍ത്താനുള്ള നീക്കം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. പൊതുചര്‍ച്ചയില്‍ 14 ജില്ലയിൽനിന്ന് 18 പ്രതിനിധികള്‍ പങ്കെടുത്തു. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എന്‍. ഗോപിനാഥ്, കോണ്‍ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി അലി അക്ബര്‍, സ്വാഗത സംഘം കണ്‍വീനര്‍ പി.ജെ. വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. ഫെഡറേഷന്‍ പ്രസിഡൻറായി പി.രാഘവനെയും ജനറല്‍ സെക്രട്ടറിയായി എം.എസ്. സ്കറിയെയയും ട്രഷറായി കെ.ജയരാജനെയും തെരഞ്ഞെടുത്തു. റോഡ് അറ്റകുറ്റപ്പണിക്ക് തടസ്സം മന്ത്രിമാർ തമ്മിലെ അഭിപ്രായ ഭിന്നത- വി.ഡി. സതീശൻ അങ്കമാലി: ആലപ്പുഴയിലെ സി.പി.എം സംഘടന രാഷ്ട്രീയത്തിലെ വിഭാഗീയതയുടെ പ്രതിഫലനമാണ് സംസ്ഥാനത്ത് പ്രകടമാകുന്നതെന്ന് കെ.പി.സി.സി വൈസ് പ്രസിഡൻറ് വി.ഡി. സതീശന്‍. മന്ത്രിമാരായ ജി.സുധാകരനും തോമസ് ഐസക്കും തമ്മിെല അഭിപ്രായ ഭിന്നതയാണ് പൊതുമരാമത്ത് റോഡ് അറ്റകുറ്റപ്പണിക്ക് തടസ്സമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അങ്കമാലി നിയോജകമണ്ഡലത്തിലെ തകര്‍ന്ന പൊതുമരാമത്ത് റോഡ് അറ്റകുറ്റപ്പണിക്ക് സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് റോജി എം. ജോണ്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടത്തിയ സത്യഗ്രഹ സമരത്തി​െൻറ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.എസ്. ഷാജി അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ്, എം.എല്‍.എമാരായ റോജി എം. ജോണ്‍, അന്‍വര്‍ സാദത്ത്, വി.ടി. ബല്‍റാം, മുന്‍ എം.എല്‍.എ പി.ജെ. ജോയി, കെ.പി.സി.സി സെക്രട്ടറി ഐ.കെ. രാജു, സാംസണ്‍ ചാക്കോ, മുഹമ്മദ് ഷിയാസ്, അഡ്വ.ഷിയോ പോള്‍, കെ.വി. മുരളി, അഡ്വ. ബിന്‍സി പോള്‍, സെബി കിടങ്ങേന്‍, ഷൈജോ പറമ്പി, േബ്ലാക് പഞ്ചായത്ത് പ്രസിഡൻറ് പി.ടി. പോള്‍, ജില്ല പഞ്ചായത്ത് അംഗം കെ.വൈ. ടോമി, ബാസ്റ്റിന്‍ പാറക്കല്‍, ടി.എം. വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു. ചിത്രം: റോജി എം. ജോണ്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ നടത്തിയ സത്യഗ്രഹ സമരത്തി​െൻറ സമാപന സമ്മേളനം വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു. ഫയല്‍നെയിം: EP ANKA 55 VD,SATHEESAN
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.