അങ്കമാലി: വിശ്വജ്യോതി സ്‌കൂളിൽ നടക്കുന്ന സെൻട്രൽ കേരള സഹോദയ ഫുട്‌ബാൾ ടൂർണമെൻറിെൻറ ക്വാർട്ടർ ഫൈനൽ ബുധനാഴ്ച. ആദ്യമത്സരത്തിൽ ആലുവ ജ്യോതിനിവാസും നോർത്ത്്് പറവൂർ ഇൻഫൻറ്് ജീസസും ഏറ്റുമുട്ടും. രണ്ടാം മത്സരത്തിൽ മൂവാറ്റുപുഴ നിർമല അങ്കമാലി വിദ്യാധിരാജ വിദ്യാഭവനെയും മൂന്നാം മത്സരത്തിൽ പോത്താനിക്കാട് സെൻറ് സേവ്യേഴ്‌സ് അങ്കമാലി വിശ്വജ്യോതിയെയും നാലാം മത്സരത്തിൽ മൂക്കന്നൂർ സേക്രഡ് ഹാർട്ട്്് ഓർഫനേജ്്് സ്‌കൂൾ പുല്ലുവഴി സെൻറ് ജോസഫിനെയും നേരിടും. വ്യാഴാഴ്ച രാവിലെ സെമിഫൈനലും ഉച്ചക്കുശേഷം ഫൈനലും നടക്കും. വൈകീട്ട്്് മൂന്നരക്കാണ് സമാപന സമ്മേളനവും സമ്മാനദാനവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.