ആലുവ: സഹകരണ കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡൻറിെൻറ തനിക്കെതിരെയുള്ള പ്രസ്താവന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനെന്ന് മുന്‍ എം.എല്‍.എ കെ. മുഹമ്മദാലി. തനിക്ക് ഈ ബാങ്കില്‍ അംഗത്വംപോലുമില്ല. സഹോദരന് ബാങ്കിനെതിരെ കേസ് നടത്താൻ തെൻറ സഹായം ആവശ്യമില്ല. ഭരണസമിതി അങ്കമാലി ബ്രാഞ്ചിന് സ്ഥലം വാങ്ങിയതില്‍ നടത്തിയ അഴിമതി പുറത്തുകൊണ്ടുവന്നതാണ് പ്രസിഡൻറടക്കമുള്ളവരെ ചൊടിപ്പിച്ചത്. ആധാരത്തില്‍ കൂടിയ വില കാണിച്ച് ഒരുകോടിയോളം രൂപ തട്ടിയെടുത്തതായി ആരോപണമുണ്ട്. ഇത്തരത്തില്‍ ബാങ്കിനുണ്ടായ നഷ്ടം തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ ഉത്തരവുണ്ട്. ഇതുമായി ബന്ധപ്പെട്ട് മൂന്ന് ജീവനക്കാരെ സസ്‌പെന്‍ഡും ചെയ്തിരുന്നു. ഈ അഴിമതികള്‍ പുറത്തുകൊണ്ടുവന്നവരെ വേട്ടയാടാനാണ് ഭരണസമിതി ശ്രമിക്കുന്നതെന്നും മുഹമ്മദാലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.