അനധികൃത പാർക്കിങ്​ കർശനമായി തടയണമെന്ന്​ മനുഷ്യാവകാശ കമീഷൻ

കൊച്ചി: ആലുവ ടൗണിൽ അനധികൃത പാർക്കിങ് തടയാൻ നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ നോ പാർക്കിങ് ബോർഡുകൾ സ്ഥാപിക്കാനും നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും സംസ്ഥാന മനുഷ്യാവകാശ കമീഷ​െൻറ ഉത്തരവ്. ടിപ്പർ, ടോറസ് ലോറികൾക്ക് സമയപരിധി ഏർപ്പെടുത്തണമെന്നും ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് ആവശ്യപ്പെട്ടു. ദേശീയപാതയിൽ പറവൂർ കവല, തോട്ടക്കാട്ടുകര ഭാഗത്ത് കിഴേക്ക സർവിസ് റോഡ് തുറന്നുകൊടുത്ത സാഹചര്യത്തിൽ പടിഞ്ഞാറുഭാഗെത്ത മീഡിയൻ നീക്കണമെന്ന് കമീഷൻ ദേശീയപാത അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർക്ക് നിർദേശം നൽകി. ആലുവ നഗരത്തിലെ വഴിയോര കച്ചവടങ്ങൾ അവസാനിപ്പിക്കണമെന്നും അനധികൃത ഫ്ലക്സുകളും പരസ്യങ്ങളും നീക്കണമെന്നും നിർദേശങ്ങൾ പ്രദർശിപ്പിക്കണമെന്നും സീബ്രലൈനുകൾ തെളിക്കണമെന്നും കമീഷൻ ജില്ല പൊലീസ് മേധാവിക്ക് നിർദേശം നൽകി. ആർ.ടി.ഒ ആവശ്യമായ സഹായം പൊലീസിന് നൽകണം. പൊതുപ്രവർത്തകൻ സാബു പരിയാരത്ത് നൽകിയ പരാതിയിലാണ് നടപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.