ലക്ഷദ്വീപിൽ നിന്നുള്ള ഹാജിമാർ നാളെ മടങ്ങിയെത്തും

നെടുമ്പാശ്ശേരി: ഈ വർഷത്തെ ഹജ്ജ് കർമത്തിന് പങ്കെടുക്കാൻ നെടുമ്പാശ്ശേരി വഴി യാത്രയായ ലക്ഷദ്വീപിൽനിന്നുള്ള ഹാജിമാർ വ്യാഴാഴ്ച മടങ്ങിയെത്തും. 305 പേരടങ്ങുന്ന സംഘമാണ് യാത്രയായിരുന്നത്. വൈകീട്ട് 3.45 എത്തുന്ന വിമാനത്തിൽ 300 പേരാണ് നെടുമ്പാശ്ശേരിയിലെത്തുക. ബാക്കി 5 പേർ വെള്ളിയാഴ്ച പുലർച്ചെ 5.45ന് എത്തുന്ന വിമാനത്തിലാണ് മടങ്ങിയെത്തുക. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹജ്ജ് നിർവഹിച്ച 4500 ഹാജിമാർ ഇതുവരെ നെടുമ്പാശ്ശേരിയിൽ മടങ്ങിയെത്തി. ഇന്നലെ രണ്ട് വിമാനങ്ങളിലായി 600 പേരാണ് എത്തിയത്. ഹാജിമാരുമായി എത്തേണ്ട ഒരു വിമാനം ഇന്നലെ എത്താനായില്ല. 300 ഹാജിമാരുമായി വൈകീട്ട് 5.45 ന് എത്തേണ്ടിയിരുന്ന വിമാനം മദീന വിമാനത്താവളത്തിൽനിന്നും പറന്നുയർന്ന് ഒരു മണിക്കൂറിനുശേഷം തിരിച്ചിറക്കുകയായിരുന്നു. വിമാനത്തി​െൻറ വിൻഡോ പൊട്ടി അകത്തേക്ക് വായു തള്ളിക്കയറിയതിനെ തുടർന്ന് അപകടം മനസ്സിലാക്കിയ പൈലറ്റ് അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു. ഈ വിമാനത്തിലെ ഹാജിമാരെ മറ്റൊരു വിമാനത്തിൽ രാത്രി 11.30 ഓടെ എത്തിക്കുമെന്നാണ് സഊദി എയർലൈൽസ് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.