കുന്നത്തേരി കവല വികസനം: മനുഷ്യാവകാശ കമീഷൻ വിശദീകരണം തേടും

ആലുവ: കുന്നത്തേരി കവലയിൽ കൈയേറ്റവും വികസനം മുരടിപ്പും സംബന്ധിച്ച് അധികൃതരിൽനിന്ന് വിശദീകരണം തേടാൻ മനുഷ്യാവകാശ കമീഷൻ. കൈേയറ്റം മൂലം വികസനം മുരടിക്കുന്നതായി ആരോപിച്ച് കുന്നത്തേരി സ്വദേശികളായ ചേലക്കാട്ട് വീട്ടിൽ രാജേഷ് കുന്നത്തേരി, കളപ്പുരക്കൽ വീട്ടിൽ സനീഷ് എന്നിവരാണ് കമീഷനെ സമീപിച്ചത്. ആലുവ, ദേശീയപാത, മെഡിക്കൽ കോളജ്, കാക്കനാട് എന്നിവിടങ്ങളിലേക്ക് കുന്നത്തേരി കവല വഴി എളുപ്പത്തിൽ എത്താൻ കഴിയും. എന്നാൽ, വികസനമുരടിപ്പ് മൂലം കവല പലപ്പോഴും ഗതാഗതക്കുരുക്കിലാണ്. വികസനം യാഥാർഥ്യമാക്കണമെന്നാവശ്യപെട്ട് കലക്ടറടക്കമുള്ളവർക്ക് പരാതികൾ നൽകിയിരുന്നു. നടപടി ഇല്ലാതായതോടെയാണ് കമീഷനെ സമീപിച്ചത്. ഇതുസംബന്ധിച്ച് വാട്ടർ അതോറിറ്റി, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്‌ഥരിൽനിന്ന് വിശദീകരണം തേടാനാണ് കമീഷൻ തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.