മനുഷ്യാവകാശ പ്രസ്​ഥാനങ്ങളെ ത​ീവ്രവാദികളാക്കുന്ന നയം അവസാനിപ്പിക്കണം ^എസ്​.ഡി.പി.​െഎ

മനുഷ്യാവകാശ പ്രസ്ഥാനങ്ങളെ തീവ്രവാദികളാക്കുന്ന നയം അവസാനിപ്പിക്കണം -എസ്.ഡി.പി.െഎ കൊച്ചി: ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ, മനുഷ്യാവകാശ പ്രസ്ഥാനങ്ങളെയും പ്രവർത്തകരെയും തീവ്രവാദ മുദ്രകുത്തി അവഹേളിക്കുന്ന നയം അവസാനിപ്പിക്കണമെന്ന് എസ്.ഡി.പി.െഎ സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. മനോജ്കുമാർ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പൊലീസും ഇൻറലിജൻസും ചില മാധ്യമങ്ങളും അടിസ്ഥാനരഹിതമായി നൽകുന്ന റിപ്പോർട്ടുകൾ ഗൗരവമായി കാണണം. ആഭ്യന്തരവകുപ്പിലെ ഉത്തരവാദപ്പെട്ട ചിലർ സമൂഹത്തിൽ തെറ്റിദ്ധാരണയുണ്ടാക്കുംവിധം കള്ള റിപ്പോർട്ടുകൾ തയാറാക്കുന്നത് അപകടകരമായ പ്രവണതയാണ്. നിക്ഷിപ്ത താൽപര്യക്കാരായ ഇത്തരം ഉദ്യോഗസ്ഥരെ നിലക്കുനിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി പി.കെ. ഉസ്മാൻ, ജില്ല ജനറൽ സെക്രട്ടറി വി.എം. ഫൈസൽ എന്നിവരും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.