മൂവാറ്റുപുഴ: കനത്ത മഴയില്‍ സംരക്ഷണഭിത്തി പുഴയെടുത്തതോടെ അപകടാവസ്ഥയില്‍ ഒരു വീട്. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ കക്കടാശ്ശേരി ജങ്ഷന് സമീപം റോഡരികില്‍ താമസിക്കുന്ന വേങ്ങതണ്ട് അന്ത്രുവിെൻറ വീടിന് പിറകിലെ സംരക്ഷണഭിത്തിയാണ് തകര്‍ന്ന് കോതമംഗലം പുഴയിൽ പതിച്ചത്. വീടിനുസമീപം നില്‍ക്കുന്ന വന്‍മരം ഏതുനിമിഷവും നിലം പൊത്താറായ അവസ്ഥയിലാണ്. ഈ മരം കടപുഴകിയാൽ വീട് പൂര്‍ണമായും പുഴയിലേക്ക് പതിക്കുമെന്ന് അന്ത്രു പറഞ്ഞു. റവന്യൂ അധികൃതര്‍ സ്ഥലത്തെത്തി പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.