മൂവാറ്റുപുഴ: കെ.എസ്.ഇ.ബി കോലഞ്ചേരി സെക്ഷന് കീഴിലെ . വൈദ്യശാലപ്പടി, മനയ്ക്ക പീടിക, ആവുണ്ട, പാലന്നാട്ടിൽ കവല എന്നിവിടങ്ങളിൽ ഏതാനും ദിവസങ്ങളായി രാത്രിയിൽ തുടരുന്ന അപ്രതീക്ഷിത വൈദ്യുതിമുടക്കം ജനങ്ങളെ വലക്കുകയാണ്. രാത്രിയിൽ വൈദ്യുതി നിലച്ചാൽ രാവിലെ ഒൻപതിനു പോലും വൈദ്യുതി എത്താത്തത് വീട്ടമ്മമാരെയും ജോലിക്കുപോകുന്നവരെയുമെല്ലാം ബുദ്ധിമുട്ടിലാക്കുന്നു. വിഷയത്തിൽ പ്രദേശെത്ത ഉപഭോക്താക്കൾ ശക്തമായ സമരത്തിന് ഒരുങ്ങുകയാണ്. അടിയന്തരമായി വൈദ്യുതി മുടക്കം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഐ.എൻ.ടി.യു.സി വാളകം മണ്ഡലം കമ്മിറ്റി അസിസ്റ്റൻറ് എൻജിനീയർക്ക് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.