അണ്ടർ 17 ലോകകപ്പ്: കൊച്ചിയിലെ ട്രോഫി പ്രദർശനം ഇന്നുമുതൽ

കൊച്ചി: ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്‌ബാളിലെ ജേതാക്കൾക്കുള്ള ട്രോഫി വെള്ളിയാഴ്ച മുതൽ മൂന്നുദിവസം കൊച്ചിയിൽ പ്രദർശിപ്പിക്കും. രാവിലെ 10.30ന് മന്ത്രി എ.സി. മൊയ്തീൻ ട്രോഫി ഔദ്യോഗികമായി അനാച്ഛാദനം ചെയ്യും. മേയർ സൗമിനി ജയിനും മറ്റ് ജനപ്രതിനിധികളും പങ്കെടുക്കും. 11.30 മുതൽ മൂന്നുമണിക്കൂർ ലോകകപ്പ് പൊതുജനങ്ങൾക്ക് കാണാൻ അവസരമുണ്ട്. ശനിയാഴ്ച അംബേദ്കർ സ്‌റ്റേഡിയത്തിലും 24ന് ഫോർട്ട്‌കൊച്ചി വാസ്‌കോഡഗാമ സ്‌ക്വയറിലുമാണ് പ്രദർശനം. കലാ-സാംസ്‌കാരിക പരിപാടികളും ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്. 8000 കി.മീറ്ററും അഞ്ച് മത്സരവേദികളും പിന്നിട്ടാണ് ട്രോഫി കൊച്ചിയിലെത്തുന്നത്. ട്രോഫി പ്രദർശനവുമായി ബന്ധപ്പെട്ട ഒരുക്കം വ്യാഴാഴ്ച വൈകീട്ട് സ്റ്റേഡിയത്തിൽ േപ്രാജക്ട് ഡയറക്ടർ ജോയ് ഭട്ടാചാര്യയുടെ നേതൃത്വത്തിൽ വിലയിരുത്തി. --
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.