കൊച്ചി: ജൂൺ 17ന് ആലുവ മുതൽ പാലാരിവട്ടം വരെ സർവിസ് ആരംഭിച്ച കൊച്ചി മെേട്രായുടെ ഒാട്ടം നഗരഹൃദയത്തിലേക്ക് നീളുന്നു. പാലാരിവട്ടം മുതൽ മഹാരാജാസ് ഗ്രൗണ്ട് വരെയുള്ള അഞ്ച് കിലോമീറ്റർ പാതയിൽ മെട്രോ സർവിസിന് ഒക്ടോബർ മൂന്നിന് തുടക്കമാകും. രാവിലെ 11ന് എറണാകുളം ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര നഗരവികസന മന്ത്രി ഹർദീപ് സിങ് പുരി എന്നിവർ ചേർന്നാണ് ഉദ്ഘാടനം നിർവഹിക്കുക. ഉദ്ഘാടനത്തിന് മുന്നോടിയായ പ്രവർത്തനങ്ങൾ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിെൻറ (കെ.എം.ആർ.എൽ) നേതൃത്വത്തിൽ ഉൗർജിതമായി നടന്നുവരുകയാണ്. മെട്രോ റെയിൽ സുരക്ഷ കമീഷണറുടെ സുരക്ഷ പരിശോധന ഇൗ മാസം 25, 26 തീയതികളിൽ നടക്കും. ആലുവ--പാലാരിവട്ടം പാതയുടെ സുരക്ഷയിൽ ആദ്യപരിശോധനയിൽതന്നെ സംഘം പൂർണ തൃപ്തി പ്രകടിപ്പിച്ചിരുന്നു. പാലാരിവട്ടം-മഹാരാജാസ് പാതയിലെ സാേങ്കതിക ക്രമീകരണങ്ങളും കുറ്റമറ്റതാണെന്ന് കെ.എം.ആർ.എൽ ഉറപ്പാക്കിയിട്ടുണ്ട്. മെട്രോ റെയിൽ സുരക്ഷ കമീഷണറുടെ അനുമതി കൂടി ലഭിക്കുന്നതോടെ ഉദ്ഘാടനത്തിനു മുമ്പുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയാകും. ട്രാക്ക്, കോച്ച്, സിഗ്നൽ സംവിധാനം എന്നിവയുടെ പരിശോധനക്കായി നിലവിൽ രാത്രി പരീക്ഷണ ഒാട്ടം നടത്തുന്നുണ്ട്. കലൂർ സ്റ്റേഡിയം സ്റ്റേഷനിൽ മുഖ്യമന്ത്രിയും കേന്ദ്ര നഗരവികസന മന്ത്രിയും ചേർന്ന് ട്രെയിൻ സർവിസ് ഫ്ലാഗ് ഒാഫ് ചെയ്യും. തുടർന്ന് ഇരുവരും പുതിയ പാതയിലൂടെ യാത്ര ചെയ്യും. തുടർന്നാണ് ടൗൺഹാളിലെ ഉദ്ഘാടന ചടങ്ങ്. എം.പി.മാർ, എം.എൽ.എമാർ തുടങ്ങിയവരും പെങ്കടുക്കും. ഉദ്ഘാടനത്തിന് മുന്നോടിയായി ഒക്ടോബർ രണ്ടിന് നഗരത്തിൽ മാരത്തണും സംഘടിപ്പിക്കുന്നുണ്ട്. നിലവിൽ ആലുവ--പാലാരിവട്ടം റൂട്ടിൽ ആറ് ട്രെയിനുകളാണ് സർവിസ് നടത്തുന്നത്. മഹാരാജാസ് വരെ നീട്ടുന്നതോടെ എണ്ണം ഒമ്പതാകും. അടിയന്തരഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിന് രണ്ട് ട്രെയിനുകൾ മുട്ടം യാർഡിൽ സൂക്ഷിച്ചിട്ടുണ്ട്. ആലുവ മുതൽ തൃപ്പൂണിത്തുറ പേട്ട വരെ 25.6 കിലോമീറ്ററാണ് ഒന്നാംഘട്ട കൊച്ചി മെട്രോ പാതയുടെ ആകെ നീളം. ആലുവ മുതൽ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്റർ പാതയിലാണ് ജൂണിൽ സർവിസ് തുടങ്ങിയത്. പുതിയ പാത കൂടി ഉദ്ഘാടനം ചെയ്യുന്നതോടെ മെട്രോ സർവിസ് ദൂരം 18 കിലോമീറ്ററായി ഉയരും. നിലവിൽ ആലുവക്കും പാലാരിവട്ടത്തിനുമിടയിൽ 11 സ്റ്റേഷനുകളാണുള്ളത്. മഹാരാജാസ് വരെയുള്ള അഞ്ച് സ്റ്റേഷനുകൾ കൂടിയാകുേമ്പാൾ ആകെ 16 എണ്ണമാകും. ജവഹർലാൽ നെഹ്റു സ്റ്റേഡിയം സ്റ്റേഷൻ കേരളത്തിെൻറ കായിക പാരമ്പര്യവും കലൂർ സ്റ്റേഷൻ മഴയും വെള്ളച്ചാട്ടങ്ങളും ജലാശയങ്ങളും ലിസി സ്റ്റേഷൻ പശ്ചിമഘട്ടത്തിലെ ചിത്രശലഭങ്ങളും എം.ജി. റോഡ് സ്റ്റേഷൻ എറണാകുളത്തിെൻറ ചരിത്രവും മഹാരാജാസ് ഗ്രൗണ്ട് സ്റ്റേഷൻ പശ്ചിമഘട്ടത്തിലെ വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളും ചിത്രീകരിച്ചാണ് മോടിപിടിപ്പിക്കുന്നത്. മെട്രോയുടെ രണ്ടാംഘട്ടമായ പാലാരിവട്ടം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള പാതയുടെ നിർമാണത്തിന് കേന്ദ്ര നഗരവികസന മന്ത്രാലയത്തിെൻറ അനുമതി ലഭിക്കാനുണ്ട്. ഇൗ റൂട്ടിൽ ബദൽ ഗതാഗതമാർഗങ്ങളുടെ സാധ്യത പഠിച്ച് വിശദമായി റിപ്പോർട്ട് നൽകാൻ മന്ത്രാലയം കെ.എം.ആർ.എല്ലിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. റിപ്പോർട്ട് വൈകാതെ നൽകുമെന്നും കേന്ദ്ര നടപടി രണ്ടാം ഘട്ടത്തിന് തടസ്സമുണ്ടാക്കില്ലെന്നും കെ.എം.ആർ.എൽ. മാനേജിങ് ഡയറക്ടർ ഏലിയാസ് ജോർജ് പറഞ്ഞു. സ്ഥിരം യാത്രക്കാർക്ക് നിരക്കിളവ് കൊച്ചി: കൊച്ചി മെട്രോ സർവിസ് പാലാരിവട്ടത്തുനിന്ന് മഹാരാജാസ് വരെ നീട്ടുന്നതോടെ സ്ഥിരം യാത്രക്കാർക്ക് നിരക്കിളവ് ഏർപ്പെടുത്തുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് കെ.എം.ആർ.എൽ അധികൃതർ അറിയിച്ചു. നിലവിൽ ആലുവയിൽനിന്ന് പാലാരിവട്ടം വരെ 40 രൂപയാണ് നിരക്ക്. ആലുവയിൽനിന്ന് മഹാരാജാസ് ഗ്രൗണ്ട് വരെ 50 രൂപയായിരിക്കും. മഹാരാജാസ് വരെ സർവിസ് ആരംഭിച്ചശേഷം സ്ഥിരം യാത്രക്കാരുടെ ഏകദേശ കണക്ക് ലഭ്യമാകുമെന്നാണ് കെ.എം.ആർ.എല്ലിെൻറ പ്രതീക്ഷ. ഇതിെൻറ അടിസ്ഥാനത്തിൽ ഒരു ദിവസവും ഒരാഴ്ചയും ഒരു മാസവും ഉയോഗിക്കാവുന്ന ടിക്കറ്റുകൾ ഏർപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. ടിക്കറ്റുകൾക്ക് നിശ്ചിത നിരക്കിളവും അനുവദിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.