തകർന്ന റോഡുകൾ; ഉദ്യോഗസ്​ഥർക്ക്​ മന്ത്രിയുടെ ശകാരം

മട്ടാഞ്ചേരി: ഉദ്യോഗസ്ഥർ കസേരയിലിരുന്ന് നിർദേശം നൽകുന്നതാണ് സമയബന്ധിതമായി തീർക്കേണ്ട പല നിർമാണങ്ങളും വൈകാൻ കാരണമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ. ഫോർട്ട്കൊച്ചിയിലെ ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബാൾ മത്സരത്തിനുള്ള പരിശീലന മൈതാനങ്ങളുടെ നവീകരണപ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു മന്ത്രി. യാത്രക്കിടെ തോപ്പുംപടിയിൽ വാട്ടർ അതോറിറ്റി പൈപ്പിടാൻ കുഴിച്ച റോഡ് പൂർവസ്ഥിതിയിലാക്കാതെ തകർന്നുകിടക്കുന്നത് ശ്രദ്ധയിൽപെട്ടതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. വാഹനം നിർത്തി ഇറങ്ങിയ മന്ത്രി യഥാസമയം ആവശ്യമായ നടപടി സ്വീകരിക്കാത്തതിന് ഉദ്യോഗസ്ഥരോട് ക്ഷുഭിതരായി. പഴയ സർക്കാറല്ല ഭരിക്കുന്നതെന്ന് ഒാർമ വേണമെന്ന് അദ്ദേഹം പറഞ്ഞു. അടിയന്തരമായി വാട്ടർ അതോറിറ്റിയിൽനിന്ന് പണം ഇൗടാക്കി റോഡ് പൂർവസ്ഥിതിയിലാക്കാനും നിർദേശിച്ചു. ഫോർട്ട്കൊച്ചി ഭാഗത്ത് കലക്ടറും ഫിഫ അധികൃതരും ഇടക്കിടെ സന്ദർശിച്ച് വിലയിരുത്തി പോരായ്കൾ ചൂണ്ടിക്കാണിക്കുകയും നിർദേശങ്ങൾ നൽകുകയും ചെയ്യേണ്ടിയിരുന്നെന്നും മന്ത്രി പറഞ്ഞു. അണ്ടർ 17 ലോകകപ്പുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് ഏറ്റെടുത്ത ജോലി ഈ മാസം മുപ്പതിനുള്ളിൽ തീർക്കും. കനത്ത മഴ റോഡ് നിർമാണത്തെ ബാധിച്ചു. രണ്ടര കോടിയാണ് നഗരത്തിലെ റോഡ് അറ്റകുറ്റപ്പണിക്ക് നൽകിയിട്ടുള്ളത്. കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതി​െൻറ പേരിൽ റോഡുകൾ വെട്ടിപ്പൊളിക്കുമ്പോൾ പുനർനിർമാണത്തിനുള്ള തുക ജല അതോറിറ്റി നൽകണം. ഇത് വാങ്ങിയെടുക്കാൻ പൊതുമരാമത്ത് ഉദ്യോഗസ്ഥരും ആർജവം കാണിക്കണമെന്ന് മന്ത്രി പറഞ്ഞു. കെ.ജെ. മാക്സി എം.എൽ.എ, കൗൺസിലർ ഷീബലാൽ, സി.പി.എം കൊച്ചി ഏരിയ സെക്രട്ടറി കെ.എം. റിയാദ് എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.