കളമശ്ശേരി: വിഭാഗീയതയെത്തുടർന്ന് കളമശ്ശേരിയിൽ രണ്ടിടത്തുകൂടി സി.പി.എം ബ്രാഞ്ച് സമ്മേളനം റദ്ദാക്കി. അപ്പോേളാ ടയേഴ്സ് പ്രീമിയർ സി ബ്രാഞ്ചിലെയും മഞ്ഞുമ്മൽ നോർത്ത് ബ്രാഞ്ചിെലയും സമ്മേളനങ്ങളാണ് റദ്ദാക്കിയത്. മഞ്ഞുമ്മൽ ബ്രാഞ്ച് സെക്രട്ടറി ദിനേശ് ബാബു മാറണമെന്നായിരുന്നു പൊതുവികാരം. അദ്ദേഹം പിന്മാറാത്തതിനാൽ മത്സരം വന്നതോടെ നേതൃത്വം ഇടപെട്ട് സമ്മേളനം റദ്ദാക്കി. അപ്പോേളാ ടയേഴ്സ് ബ്രാഞ്ചിലും രണ്ടുപേർ മത്സരരംഗത്ത് വന്നിരുന്നു. ശനിയാഴ്ച കളമശ്ശേരി സുന്ദരഗിരി ബ്രാഞ്ചിലും രണ്ടുപേർ മത്സരത്തിന് മുതിർന്നതോടെ സമ്മേളനം റദ്ദാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.