കൊച്ചി: കൊച്ചി മെട്രോ സർവിസ് മഹാരാജാസ് ഗ്രൗണ്ടിലേക്ക് നീട്ടുന്നതിെൻറ ഉദ്ഘാടനം ഒക്ടോബർ മൂന്നിന് നടക്കും. നിലവിൽ ആലുവ മുതൽ പാലാരിവട്ടം വരെയുള്ള സർവിസാണ് മഹാരാജാസ് ഗ്രൗണ്ടുവെര നീട്ടുന്നത്. ഇതോെട നഗരഹൃദയത്തിലേക്ക് മെട്രോ ഒാടിത്തുടങ്ങും. പുതുതായി അഞ്ച് കിലോമീറ്ററാണ് സർവിസ് നടത്തുക. മൂന്നിന് രാവിലെ 11ന് എറണാകുളം ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര നഗരവികസന മന്ത്രി ഹർദീപ് സിങ് പുരി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. കലൂർ സ്റ്റേഡിയം സ്റ്റേഷനിൽ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയും ചേർന്ന് ട്രെയിൻ സർവിസ് ഫ്ലാഗ് ഒാഫ് ചെയ്യും. ഇരുവരും പുതിയ പാതയിലൂടെ യാത്ര ചെയ്യും. തുടർന്നാണ് ടൗൺഹാളിലെ ഉദ്ഘാടനച്ചടങ്ങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.