നഷ്​ടമായത്​ രാജഗിരിയുടെ അഭിമാന താരങ്ങളെ; ബിമലിനും ക്രിസ്​റ്റിക്കും കാമ്പസി​െൻറ അന്ത്യാഞ്​ജലി

കാക്കനാട്: രാജഗിരി കാമ്പസിൽ നിറസാന്നിധ്യമായിരുന്ന വിദ്യാര്‍ഥികളുടെ ആകസ്മിക വേര്‍പാട് സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും വിശ്വസിക്കാനായില്ല. അവധി ദിനമായിരുന്നിട്ട് കൂടി ചേതനയറ്റ ഇരുവരുടെയും മൃതദേഹം ഒരുനോക്ക് കാണാന്‍ കാമ്പസ് ഒന്നടങ്കം ഒഴുകിയെത്തുകയായിരുന്നു. ചാലക്കുടിയില്‍ വാഹനാപകടത്തില്‍ മരിച്ച രാജഗിരി കോളജിലെ ഒന്നാംവര്‍ഷ എം.ബി.എ വിദ്യാര്‍ഥികളായ ബിമല്‍ സെബാസ്റ്റ്യ​െൻറയും ക്രിസ്റ്റി മാത്യു ഫിലിപ്പി​െൻറയും മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചത് വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ് കാമ്പസ് സാക്ഷ്യം വഹിച്ചത്. അറിഞ്ഞവരെല്ലാം ഫോണ്‍ മുഖേനയും വാട്‌സാപ്പിലും സമൂഹമാധ്യമങ്ങളിലും അറിയിച്ചതോടെ കലാലയത്തിലെ മുഴുവന്‍ വിദ്യാര്‍ഥികളും സഹപാഠികളുടെ മൃതദേഹം കാണാന്‍ എത്തിയിരുന്നു. കോളജിനെ പ്രതിനിധാനംചെയ്ത് കോഴിക്കോട് സര്‍വകലാശാലയുടെ മാനേജ്‌മ​െൻറ് ഫെസ്റ്റിൽ ഓവറോള്‍ കിരീടം നേടി തിരിച്ചെത്തുമ്പോഴാണ് അഭിമാന താരങ്ങളുടെ വേര്‍പാട്. ഓവറോള്‍ കിരീടത്തിനായി അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചത് ബിമലും ക്രിസ്റ്റിയുമായിരുന്നു. ബെസ്റ്റ് മാനേജര്‍ മത്സരത്തില്‍ ഒന്നാം സ്ഥാനവും 20,000 രൂപയും ട്രോഫിയും ബിമലിനായിരുന്നു. ബെസ്റ്റ് മാനേജ്‌മ​െൻറ് ടീമിലെ നാലു വിദ്യാര്‍ഥികളില്‍ ഒരാള്‍ ക്രിസ്റ്റിയായിരുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ ബ്ലസന്‍ പി. വര്‍ഗീസ് എറണാകുളം രാജഗിരി ആശുപത്രിയില്‍ വ​െൻറിലേറ്ററിലാണ്. കാമ്പസിലെത്തി ആറ് മാസത്തിനുള്ളില്‍ ബിമല്‍ സെബാസ്റ്റ്യനും ക്രിസ്റ്റി മാത്യുവും വിദ്യാര്‍ഥികള്‍ക്കിടയില്‍ താരങ്ങളായി മാറിയിരുന്നു. ചാനല്‍ ചര്‍ച്ചകളിലും പ്രസംഗ, ഡിബേറ്റ് മത്സരങ്ങളിലും കോളജിനെ പ്രതിനിധാനംചെയ്ത് നിരവധി വേദികളിലാണ് പങ്കെടുത്തത്. രാജഗിരി ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടര്‍ ഫാ. ജോസ് അലക്‌സ്, എക്‌സി. ഡയറക്ടര്‍ ഡോ. ജോസഫ് ഇഞ്ചോടി, പ്രിന്‍സിപ്പല്‍ ഡോ. ബിനോയ് ജോസ് തുടങ്ങിയവർ അേന്ത്യാപചാരം അര്‍പ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.