സദ്ഭരണ പഞ്ചായത്തുകളാക്കാന്‍ കര്‍മ പരിപാടി

കാക്കനാട്: അടിസ്ഥാന സൗകര്യങ്ങളിലും പ്രവര്‍ത്തനത്തിലും മികവ് പുലര്‍ത്തുന്ന തദ്ദേശ സ്ഥാപനങ്ങളെ സദ്ഭരണ പഞ്ചായത്തുകളായി പ്രഖ്യാപിക്കാന്‍ ലക്ഷ്യമിട്ട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ കര്‍മപരിപാടിക്ക് രൂപം നല്‍കി. അടിസ്ഥാന സൗകര്യങ്ങളിലും പ്രവര്‍ത്തനത്തിലും മികച്ചുനില്‍ക്കുന്ന പഞ്ചായത്തുകളെ ഇൗ വർഷംതന്നെ സദ്ഭരണ പഞ്ചായത്തുകളായി പ്രഖ്യാപിക്കും. കെട്ടിക്കിടക്കുന്ന പരാതികളും അപേക്ഷകളും തീര്‍പ്പാക്കാൻ അദാലത്തുകള്‍ നടത്തും. ജില്ലയിലെ 82 പഞ്ചായത്തിൽ ഒരു വിഭാഗത്തെക്കുറിച്ച് പരാതികള്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസില്‍ വന്നിട്ടുണ്ട്. പഞ്ചായത്തിനെ സംബന്ധിച്ച മുഴുവന്‍ പരാതികളും പരിശോധിച്ച് പരിഹരിക്കാന്‍ അദാലത് നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു. പെര്‍ഫോമന്‍സ് ഓഡിറ്റ് യൂനിറ്റുകളുടെ നേതൃത്വത്തിലാകും അദാലത്. ആറ് പെര്‍ഫോമന്‍സ് ഓഡിറ്റ് യൂനിറ്റുകളാണുള്ളത്. ഓരോ യൂനിറ്റിന് കീഴിലും 10 മുതല്‍ 15 പഞ്ചായത്തുകളുണ്ട്. ആദ്യം നെടുമ്പാശ്ശേരി പെര്‍ഫോമന്‍സ് ഓഡിറ്റ് യൂനിറ്റിലാകും അദാലത് നടത്തുക. ഇതിന് നടപടി ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു. പഞ്ചായത്തുകളില്‍ സേവനങ്ങള്‍ നല്‍കാൻ ആവശ്യപ്പെടുന്ന രേഖകള്‍ക്ക് ഏകീകൃത മാനദണ്ഡം നിശ്ചയിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.