ഭക്ഷണ നിർമാണവും പ്രദർശനവും

ആലങ്ങാട്: പഞ്ചായത്തിലെ കെ.ഡി.എസി​െൻറ (സാമൂഹികക്ഷേമ വകുപ്പ് ) നേതൃത്വത്തിൽ പോഷകാഹാര വാരാചരണത്തി​െൻറ ഭാഗമായി അംഗൻവാടി അധ്യാപകരും അമ്മമാരും ചേർന്ന് പോഷകസമൃദ്ധ ഭക്ഷണങ്ങളുടെ നിർമാണവും പ്രദർശനവും സംഘടിപ്പിച്ചു. ആലങ്ങാട് പഞ്ചായത്ത് പ്രസിഡൻറ് രാധാമണി ജയ്‌സിങ് ഉദ്‌ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ ചെയർമാൻ പി.എസ്. ജഗദീശൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ജോസ് ഗോപുരത്തിങ്കൽ, ഗീത തങ്കപ്പൻ, എൽസ ജേക്കബ്, റുബീന ജസ്റ്റിൻ, കെ.കെ. സുരേഷ്, സി.ഡി.എസ് ചെയർപേഴ്‌സൻ ദീപ ഉണ്ണികൃഷ്ണൻ, സി.ഡി.പി. സെറീന, ജെ.എച്ച്.ഐമാരായ ടി.എ. മുരളീധരൻ, പത്മകുമാരി, പി. സിനി, ഐ.സി.ഡി.എസ് സൂപ്പർവൈസർ വി.എസ്. സബിത എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.