മരട്: നഗരമധ്യത്തിൽ ഉബർ ടാക്സി ഡ്രൈവറെ മർദിച്ച സംഭവത്തിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമീഷനും ഡി.ജി.പിക്കും പരാതി നൽകി. മർദനമേറ്റ ഡ്രൈവർ കുമ്പളം താനത്ത് ഷെഫീക്കാണ് പരാതി നൽകിയത്. ബുധനാഴ്ച രാവിലെ വൈറ്റില ജങ്ഷനിലായിരുന്നു സംഭവം. സം ഭവത്തെത്തുടർന്ന് മൂന്ന് യുവതികളെ നാട്ടുകാർ തടഞ്ഞ് പൊലീസിന് കൈമാറിയിരുന്നു. ഇവരെ അന്ന് തന്നെ മരട് പൊലീസ് ആൾ ജാമ്യത്തിൽ വിട്ടയച്ചു. ഡ്രൈവർക്ക് തലക്കടിയേറ്റതുൾപ്പെടെ ക്രൂരമായി മർദിച്ചിട്ടും യുവതികളെ ആൾ ജാമ്യത്തിൽ വിട്ടയച്ചതിനെതിരെ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. കണ്ണൂർ ആലക്കോട് സ്വദേശിനികളായ പുറത്തേൽ വീട്ടിൽ എയ്ഞ്ചൽ ബേബി (30), പുറത്തേൽ വീട്ടിൽ ക്ലാര സിബിൻ (27), പത്തനംതിട്ട ആയപുരക്കൽ വീട്ടിൽ എം. ഷീജ (30) എന്നിവർക്കെതിരെയാണ് മരട് പൊലീസ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.