തൃപ്പൂണിത്തുറ: പുറമ്പോക്ക് ഭൂമിയിൽ നിർമിച്ചുവെന്നാരോപിച്ച് ഉദയംപേരൂർ കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻറ് ടി.എസ്. യോഹന്നാൻറ വീട്ടുവളപ്പിലെ കാലിത്തൊഴുത്ത് സി.പി.എം പ്രവർത്തകർ തകർത്ത് കൊടി നാട്ടി. വ്യാഴാഴ്ച രാവിലെ പത്തോടെയാണ് സംഭവം. യോഹന്നാനും ഭാര്യയും മാത്രമുള്ളപ്പോൾ അമ്പതോളം വരുന്ന സി.പി.എം പ്രവർത്തകരെത്തി കമ്പിപ്പാരയും ചുറ്റികയും ഉപയോഗിച്ച് തൊഴുത്ത് തകർക്കുകയായിരുന്നു. സംഭവത്തിൽ ഉദയംപേരൂർ പൊലീസ് സി.പി.എം ലോക്കൽ സെക്രട്ടറി ജയചന്ദ്രനുൾപ്പടെ കണ്ടാലറിയാവുന്ന അമ്പതു പേർക്കെതിരെ കേസെടുത്തു. 40 വർഷമായി തെൻറ കൈവശമിരിക്കുന്ന സ്ഥലത്താണ് തൊഴുത്തെന്ന് യോഹന്നാൻ പറയുന്നു. സ്ഥലം പതിച്ചു നൽകാൻ ലാൻഡ് അസൈൻമെൻറ് കമ്മിറ്റി തീരുമാനം നടപ്പാക്കാത്തതിനാൽ ഹൈകോടതിയിൽ കേസ് നടക്കുകയാണ്. സ്ഥലം സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ തഹസിൽദാർ ആവശ്യപ്പെട്ട സമയപരിധി തീരുന്നതിനു മുമ്പാണ് സി.പി.എം അക്രമം നടത്തിയത്. സംഭവത്തിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി രാജു പി. നായർ ഉദ്ഘാടനം ചെയ്തു. ജയൻ കുന്നേൽ, കെ.എൻ. കാർത്തികേയൻ, പി.സി.സുനിൽ കുമാർ, ഭാസ്കരൻ കദളിക്കാട്, കെ.കെ. ശശിധരൻ, ബാരിഷ്, കെ.എസ്. കരുണാകരൻ, പി.എസ്. ജോബിഷ്, കെ.എസ്. അമിത്, അഖിൽ രാജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.