നെട്ടൂർ: വൈറ്റില-അരൂർ ദേശീയപാതയിൽ കുമ്പളം സൗത്ത് ജങ്ഷനിൽ ഗതാഗതം നിയന്ത്രിച്ച ഹോംഗാർഡിനെ പിൻവലിച്ചതിൽ പ്രതിഷേധം. അപകട സാധ്യതയുള്ള ജങ്ഷനിൽ നാട്ടുകാരുടെ ആവശ്യപ്രകാരമാണ് പകൽ ഹോം ഗാർഡിനെ നിയമിച്ചത്. ഓണത്തിനുശേഷം ഹോം ഗാർഡിെൻറ സേവനം ലഭിക്കുന്നില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. അടിക്കടി അപകടം ഉണ്ടായതിനെത്തുടർന്നാണ് ട്രാഫിക് പൊലീസ് ഹോം ഗാർഡിനെ നിയോഗിച്ചത്. അമിതവേഗത്തിൽ അരൂർപാലം ഇറങ്ങിവരുന്ന വാഹനങ്ങൾ ജങ്ഷൻ മുറിച്ചുകടക്കുന്നവർക്ക് ഭീഷണിയാണെന്ന് ഓട്ടോ ഡ്രൈവർമാർ പറഞ്ഞു. തിരക്കുള്ള സമയങ്ങളിൽ റോഡ് മുറിച്ചുകടക്കാൻ ബുദ്ധിമുട്ടുന്ന കുട്ടികളുടെയും വയോജനങ്ങളുടെയും സഹായത്തിന് ഓട്ടോ തൊഴിലാളികളാണ് എത്താറുള്ളത്. ഹോംഗാർഡിെൻറ സേവനം ഉടൻ ലഭ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.