പൊലീസ് നിഷ്ക്രിയം; ആലുവയിൽ കുറ്റവാളികളുടെ സമാന്തര ഭരണം

ഗുണ്ടകൾ ആലുവയിൽ വിലസുന്നു; പൊലീസ് നിഷ്ക്രിയമെന്ന് ആരോപണം ആലുവ: നഗരത്തിൽ അടുത്തിടെ നടന്ന ഗുണ്ട ആക്രമണക്കേസിലെ പ്രതികളെ പിടികൂടാത്തത് പൊലീസി​െൻറ നിഷ്ക്രിയമാണെന്ന് ആരോപണം. നിരവധി ഗുണ്ട ആക്രമണ കേസുകളാണ് നഗരത്തിൽ നടന്നതെങ്കിലും പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല. മൂന്ന് മാസം മുമ്പ് എസ്.പി ഓഫിസിന് സമീപം യുവാക്കൾ തമ്മിൽ ഏറ്റുമുട്ടിയ സംഭവത്തിൽ മുഖ്യപ്രതികളെ പിടികൂടിയിട്ടില്ല. സംഭവസ്‌ഥലത്ത് നിന്ന് ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയിരുന്നു. പിന്നീട് രണ്ട് പേരെ കൂടി പിടികൂടി. കഴിഞ്ഞമാസം യുവാവിനെ വടിവാൾകൊണ്ട് വെട്ടിയ കേസിലെ പ്രതികളും പിടിയിലായില്ല. ദിവസങ്ങൾക്ക് മുമ്പ് പെൺമക്കളെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്‌ത മാതാപിതാക്കളെ ഒരു സംഘം മർദിക്കുകയും തട്ടുകട തല്ലി തകർക്കുകയും ചെയ്‌തിരുന്നു. ഈ കേസിലെ പ്രതികൾക്കെതിരെ പെറ്റിക്കേസ് മാത്രം ചുമത്തി വിട്ടയച്ച നടപടി വിവാദമായിരുന്നു. എടത്തല സ്വദേശികളായ ആറ് പേരെയാണ് ആലുവ പൊലീസ് പെറ്റിക്കേസ് മാത്രം ചുമത്തി വിട്ടയച്ചത്. കേസുമായി മുന്നോട്ട് പോയാൽ പ്രതികൾ വീണ്ടും പ്രശ്നം ഉണ്ടാക്കുമെന്ന് പറഞ്ഞ് പരാതിക്കാരെ പൊലീസ് പിന്തിരിപ്പിച്ചെന്ന് ആരോപണമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.