തകർന്നുകിടക്കുന്ന റോഡ് പൊതുമരാമത്ത് എൻജിനീയർമാർ സന്ദർശിച്ചു

മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിൽ സഞ്ചാരയോഗ്യമല്ലാതായിക്കിടക്കുന്ന കക്ഷായി--കാവാട്ടുമുക്ക് പി.ഡബ്ല്യു.ഡി റോഡ് പൊതുമരാമത്ത് എൻജിനീയർമാർ സന്ദർശിച്ചു. പൊതുമരാമത്ത് മന്ത്രി കെ. സുധാകരന് ഫോണിലൂടെ പരാതി നൽകിയതിനെ തുടർന്ന് മന്ത്രിയുടെ നിർദേശപ്രകാരമാണ് എൻജിനീയർമാർ റോഡ് സന്ദർശിച്ചത്. മുമ്പ് നിരവധി പരാതികൾ പി.ഡബ്ല്യു.ഡി അധികൃതർക്ക് കാര്യമുണ്ടായില്ല. മന്ത്രി നേരിട്ട് റിപ്പോർട്ട് ആവശ്യപ്പെട്ടതോടെയാണ് തകർന്നുകിടക്കുന്ന റോഡ് കാണുവാൻ എൻജിനീയർമാർ എത്തിയത്. കാൽനടപോലും ദുസ്സഹമായതോടെ പ്രദേശത്ത് ജനങ്ങളുടെ പ്രധിഷേധം ശക്തമായിരുന്നു. ഇതേത്തുടർന്ന് എൽദോ എബ്രഹാം എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പിൽനിന്ന് 15 ലക്ഷം രൂപ അറ്റകുറ്റപ്പണികൾക്കായി അനുവദിച്ചു. റോഡ് ബി.എം.ബി.സി നിലവാരത്തിൽ ടാർ ചെയ്യണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഇതിന് ആറു കോടി രൂപ ചെലവുവരുമെന്ന് എൻജിനീയർമാർ പറഞ്ഞു. ഇതിനുള്ള റിപ്പോർട്ട് തയാറാക്കി സർക്കാറിന് സമർപ്പിക്കുമെന്നും പൊതുമരാമത്ത് എൻജിനീയർമാരായ സി.എം. സത്യൻ, ബേബിബിന്ദു എന്നിവർ പറഞ്ഞു. മുളവൂർ-പേഴയ്ക്കാപ്പിളളി റോഡിെനയും നെല്ലിക്കുഴി-പേഴക്കാപ്പിളളി റോഡിെനയും ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ് കക്ഷായി-കാവാട്ടുമുക്ക് പി.ഡബ്ല്യു.ഡി റോഡ്. 11വർഷം മുമ്പാണ് നാലു കി.മീറ്റർ റോഡ് പി.ഡബ്ല്യു.ഡി ഏറ്റെടുത്ത് ടാറിങ് നടത്തിയത്. കക്ഷായി, കിഴക്കേക്കര, പേഴക്കാപ്പിളളി ഹരിജൻ കോളനി, തട്ടുപറമ്പ് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾ സഞ്ചരിക്കുന്ന പ്രധാന റോഡാണിത്. കൂടാതെ ഇലാഹിയ ആർട്സ് ആൻഡ് സയൻസ് കോളജ് ഉൾപ്പടെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങളും പൈനാപ്പിൾ വ്യാപാരകേന്ദ്രവും ഇൗ റോഡിന് സമീപത്താണ്. ചെറുതും വലുതമായ ആരാധനാലയങ്ങളിലേക്കും ഇൗ റോഡിലൂടെവേണം പോകാൻ. കോതമംഗലം, മൂവാറ്റുപുഴ, മുളവൂർ, പേഴക്കാപ്പിളളി- എം.സി. റോഡ് എന്നിവിടങ്ങളിലുള്ളവരും ഈ റോഡാണ് ഉപേയാഗിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.