മൂവാറ്റുപുഴ കോ-ഓപറേറ്റിവ് സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

മൂവാറ്റുപുഴ: കോ-ഓപറേറ്റിവ് സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രി ആൻഡ് റിസര്‍ച് സ​െൻററി​െൻറ ഒന്നാംഘട്ട ഉദ്ഘാടനം 18ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് ആശുപത്രി ചെയര്‍മാന്‍ പി.എം. ഇസ്മയില്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ ആധുനിക ചികിത്സയുടെ അപര്യാപ്തത പരിഹരിക്കുന്നതിനായി മൂവാറ്റുപുഴ കേന്ദ്രീകരിച്ച് സഹകരണ മേഖലയിലെ ആദ്യസംരംഭമാണ് മൂവാറ്റുപുഴ കോ-ഓപറേറ്റിവ് സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രി. ടൗണി​െൻറ ഹൃദയഭാഗത്ത് ഒന്നര ഏക്കറോളം സ്ഥലത്ത് ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള, 300-കിടക്കകളുള്ള ആശുപത്രിയുടെ നിര്‍മാണമാണ് വിഭാവനംചെയ്യുന്നത്. 1500-ഓളം ഷെയറുകാരില്‍നിന്ന് 15-കോടിയോളം രൂപ ശേഖരിച്ചാണ് 40,000 -ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ മൂന്നു നിലകളിലായി 100-കിടക്കകളുടെ സൗകര്യത്തോടെ കെട്ടിടത്തി​െൻറ ഒന്നാംഘട്ട നിര്‍മാണം പൂര്‍ത്തിയാക്കിയത്. സംസ്ഥാന സഹകരണ വകുപ്പി​െൻറ പൂര്‍ണ നിയന്ത്രണത്തിലും നിയമങ്ങള്‍ക്കും വിധേയമായാണ് ആശുപത്രിയുടെ പ്രവര്‍ത്തനവും ഷെയര്‍ ഉടമകള്‍ക്ക് നിക്ഷേപത്തി​െൻറ ലാഭവിഹിതവും മറ്റ് ആനുകൂല്യങ്ങൾ നല്‍കുന്നതിനും പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ആശുപത്രിയില്‍ എട്ട് വിഭാഗങ്ങളിലായി ഏറ്റവും പുതിയ ടെക്‌നോളജി ഉപയോഗപ്പെടുത്തി അത്യാധുനിക പരിശോധനകളും ചികിത്സകളും ലഭ്യമാകുന്ന രീതിയിലുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. 24- മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാഷ്വൽറ്റി, നാല് ഓപറേഷന്‍ തിയറ്ററുകള്‍, കമ്പ്യൂട്ടറൈസ്ഡ് ലാബ്, ഡിജിറ്റിലൈസ്ഡ് എക്‌സ്റേ, ആധുനിക ഫിസിയോതെറപ്പി വിഭാഗം, നവജാതശിശു സംരക്ഷണത്തിനായി ആധുനിക ഫോട്ടോതെറപ്പി യൂനിറ്റ്, രക്തബാങ്ക്, കേന്ദ്രീകൃത ഓക്‌സിജന്‍ പ്ലാൻറ്, പ്രത്യേക ശീതീകരണ സംവിധാനമുള്ള ഓര്‍ത്തോപീഡിക് ഓപറേഷന്‍ തിയറ്റര്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക ഐ.സി.യു, ഒബ്‌സര്‍വേഷന്‍ റൂമുകൾ, പരിചയസമ്പന്നരായ വിദഗ്ധ ഡോക്ടര്‍മാർ, ആധുനിക രീതിയിലുള്ള മലിനീകരണ നിയന്ത്രണ ട്രീറ്റ്മ​െൻറ് പ്ലാൻറ് എന്നീ സൗകര്യങ്ങളോടെയാണ് ഒന്നാംഘട്ട ഉദ്ഘാടനത്തിനായി ആശുപത്രി ഒരുങ്ങിയിരിക്കുന്നത്. 18-ന് വൈകീട്ട് 4.30നാണ് ഉദ്ഘാടനം. ആശുപത്രി ചെയര്‍മാന്‍ പി.എം. ഇസ്മയില്‍ അധ്യക്ഷത വഹിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം എല്‍ദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. ആശുപത്രി സെക്രട്ടറി എം.എ. സഹീർ, വൈസ് ചെയർമാൻ സുർജിത് എസ്തോസ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.