വാര്‍ത്തവായന മത്സരം

മാവേലിക്കര: സാമൂഹ്യശാസ്ത്ര ക്ലബി​െൻറ നേതൃത്വത്തിലുള്ള ഉപജില്ല വാര്‍ത്തവായന മത്സരത്തില്‍ കെസിയ സൂസന്‍ ചെറിയാന്‍ (മറ്റം സ​െൻറ് ജോണ്‍സ് എച്ച്.എസ്.എസ്), ആദിയ അഷ്‌റഫ് (നൂറനാട് സി.ബി.എം എച്ച്.എസ്.എസ്)എന്നിവര്‍ ആദ്യ രണ്ടു സ്ഥാനങ്ങള്‍ നേടി. തുടർന്ന് സംഘടിപ്പിച്ച സമ്മേളനത്തില്‍ ഐസക് ഡാനിയേല്‍ അധ്യക്ഷത വഹിച്ചു. എസ്. അഖിലേഷ്, ബിനു തങ്കച്ചന്‍, ഷാലുജോമോന്‍, വീണ വർമ എന്നിവര്‍ സംസാരിച്ചു. സ്വകാര്യ മേഖലയിലെ ഫാര്‍മസിസ്റ്റുകള്‍ക്ക് പ്രത്യേക ക്ഷേമനിധി ഏര്‍പ്പെടുത്തണം -കെ.പി.പി.എ മാവേലിക്കര: സ്വകാര്യ മേഖലയിലെ ഫാര്‍മസിസ്റ്റുകള്‍ക്ക് അവരുടെ ജോലിയുടെ ഉത്തരാവാദിത്തവും തൊഴില്‍ വൈവിധ്യവും കണക്കിലെടുത്ത് പ്രത്യേക ക്ഷേമനിധി ഏര്‍പ്പെടുത്തണമെന്ന് കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. മാവേലിക്കര നഗരസഭ ടൗണ്‍ഹാളില്‍ നടന്ന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. രഘുപ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സി. ജയകുമാര്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രേട്ടറിയറ്റംഗം ഒ.സി. നവീന്‍ചന്ദ് സംഘടന റിപ്പോര്‍ട്ടും ജില്ല ആക്ടിങ് സെക്രട്ടറി എ.വി. ലാല്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറി എ.അജിത്ത്കുമാര്‍, സംസ്ഥാന ട്രഷറര്‍ വി.ജെ. റിയാസ്, കെ.ഹേമചന്ദ്രന്‍, എസ്. രാജേഷ്, കെ.ഗോപന്‍, എസ്. ജയശ്രീ, എസ്. റജീന, വി.കെ. പ്രഭാഷ്, എസ്.ഡി. സിജി, മേരീ വില്യംസ്, റഞ്ചി ഫിലിപ്പ്, ഇ.എല്‍. ഷിബുലാല്‍ എന്നിവര്‍ സംസാരിച്ചു. നിമ്മി അന്നാ പോള്‍ സ്വാഗതവും എ.വി. ലാല്‍ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: സി.എസ്. സേതുറാം (പ്രസി), എ.വി. ലാല്‍ (സെക്ര), നിമ്മി അന്നാ പോള്‍ (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.