പുറ്റിങ്ങല്‍ വെടിക്കെട്ടപകടം: പൊലീസിനും തഹസില്‍ദാർക്കും വീഴ്​ച പറ്റിയെന്ന്​ എ.ഡി.എം

കൊച്ചി: കൊല്ലം പുറ്റിങ്ങൽ ക്ഷേത്രത്തില്‍ വെടിക്കെട്ട് നിരോധിച്ച ജില്ല ഭരണകൂടത്തി​െൻറ ഉത്തരവ് നടപ്പാക്കേണ്ടിയിരുന്നത് പൊലീസും തഹസില്‍ദാരുമായിരുന്നെന്ന് എ.ഡി.എം എസ്. ഷാനവാസ്. വെടിക്കെട്ടിന് അനുമതി നിഷേധിച്ച റിപ്പോര്‍ട്ട് ജില്ല പൊലീസ് മേധാവിക്കും തഹസില്‍ദാര്‍ക്കും നല്‍കിയിരുന്നു. വെടിക്കെട്ടപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് പി.എസ്. ഗോപിനാഥന്‍ കമീഷന്‍ മുമ്പാകെ മൊഴി നല്‍കുകയായിരുന്നു സംഭവസമയത്ത് കൊല്ലം എ.ഡി.എം ആയിരുന്ന അദ്ദേഹം. സംഭവസമയത്ത് തഹസില്‍ദാര്‍ അവിടെ ഉണ്ടായിരുന്നുവെന്നാണ് ത​െൻറ അറിവ്. എന്നാല്‍, നിയമലംഘനം നടന്നകാര്യം അദ്ദേഹം ശ്രദ്ധയില്‍പെടുത്തിയിട്ടില്ല. അന്ന് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുടെ ഭാഗമായി കലക്ടര്‍ തിരുവനന്തപുരത്തും താന്‍ എറണാകുളത്തുമായിരുന്നു. അവിടത്തെ വെടിക്കെട്ടുമായി ബന്ധപ്പെട്ട ആചാരങ്ങളെക്കുറിച്ച് അന്വേഷിച്ചിട്ടില്ല. വെടിക്കെട്ടിനുള്ള അപേക്ഷയില്‍ പൊലീസുള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഏജന്‍സികളില്‍നിന്ന് റിപ്പോര്‍ട്ട് തേടിയിരുന്നു. ഈ റിപ്പോര്‍ട്ടുകളെല്ലാം വെടിക്കെട്ടിന് അനുമതി നല്‍കിയാലുള്ള ദുരന്തങ്ങളെക്കുറിച്ച് ചൂണ്ടിക്കാണിച്ചിരുന്നു. ഇതി​െൻറ അടിസ്ഥാനത്തിലാണ് അപേക്ഷ നിരസിച്ചത്. വെടിക്കെട്ട് നടന്ന 2016 ഏപ്രില്‍ ഒമ്പതിന് പൊലീസ് മേധാവികളോ ക്ഷേത്രം ഭാരവാഹികളോ വിളിച്ചിട്ടില്ല. ക്ഷേത്രത്തില്‍ ജില്ല ഭരണകൂടത്തിന് നന്ദി പറഞ്ഞ് അനൗണ്‍സ്‌മ​െൻറ് നടന്നതായും അറിയില്ല. തള്ളാന്‍ സാധ്യതയുള്ളതിനാല്‍ പുതിയ അപേക്ഷ നല്‍കാന്‍ നിര്‍ദേശിച്ചുവെന്ന ക്ഷേത്രം ഭാരവാഹികളുടെ ആരോപണം അദ്ദേഹം തള്ളിക്കളഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.