അങ്കമാലി: മലപ്പുറം കരുവാരക്കുണ്ടില്‍ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന ആൾ പിടിയില്‍. മൊബൈല്‍ ഫോൺ മോഷ്ടിച്ച കേസിലാണ് കൊടുങ്ങല്ലൂര്‍ എറിയാട് നെല്ലുംപറമ്പില്‍ വീട്ടില്‍ ഷാനുമോൻ (37) പിടിയിലായത്. അങ്കമാലി റെയില്‍വേ സ്റ്റേഷന് സമീപം ചായക്കട നടത്തുന്ന കോഴിക്കോട് നടുവണ്ണൂര്‍ കരുവണ്ണൂര്‍ സ്വദേശി സത്യെൻറ ഫോണാണ് മോഷ്ടിച്ചത്. വെള്ളിയാഴ്ച സന്ധ്യക്ക് കടയിൽനിന്ന് ചായ കുടിച്ചശേഷം പണം നല്‍കാതെ പോയി. സത്യന്‍ പിന്നാെല ചെന്ന് പണം ആവശ്യപ്പെട്ടതോടെ ഓടിരക്ഷപ്പെടുകയായിരുന്നു. അതിനുശേഷം കടയിെലത്തിയപ്പോഴാണ് മേശപ്പുറത്തുണ്ടായിരുന്ന മൊബൈല്‍ ഫോൺ നഷ്ടപ്പെട്ടത് അറിയുന്നത്. അങ്കമാലി സി.െഎ എസ്. മുഹമ്മദ് റിയാസിെൻറ നേതൃത്വത്തില്‍ അന്വേഷണം നടത്തുന്നതിനിടെയാണ് അങ്കമാലി കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലെ യാത്രക്കാരുടെ വിശ്രമകേന്ദ്രത്തില്‍നിന്ന് പിടികൂടിയത്. പോക്കറ്റില്‍നിന്ന് ഫോണ്‍ കണ്ടെടുക്കുകയും ചെയ്തു. അങ്കമാലി സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കരുവാരക്കുണ്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത പീഡനക്കേസില്‍ ഒളിവില്‍ കഴിയുകയായിരുെന്നന്ന് തെളിഞ്ഞത്. മഞ്ചേരിയിലും ഇയാൾക്കെതിരെ സ്ത്രീപീഡന കേസുണ്ട്. സംസ്ഥാനത്തെ ബസ് സ്റ്റാൻഡുകളും റെയിൽവേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് മോഷണം നടത്തിവരുകയായിരുെന്നന്ന് പൊലീസ് പറഞ്ഞു. അങ്കമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രിന്‍സിപ്പല്‍ എസ്.ഐ കെ.എന്‍. മനോജ്, എ.എസ്.ഐ സണ്ണി, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ജിസ്മോന്‍, റോണി, സുധീഷ്, പി.ടി. ബിനു എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.