അരൂർ: ബൈപാസ് കവലയുടെ വടക്ക് ദേശീയപാതയിലെ മീഡിയനിൽ അപകടകരമായി നിലനിന്ന കൂറ്റൻ മരക്കുറ്റി മുറിച്ചുനീക്കി. മട്ടാഞ്ചേരിയിലെ ജയിൻ ഫൗണ്ടേഷൻ ചെയർമാൻ മുകേഷ് ജയിനും സംഘവുമെത്തിയാണ് മണ്ണുമാന്തി യന്ത്രവും യന്ത്രവാളും ഉപയോഗിച്ച് മുറിച്ചത്. രാത്രിയിൽ മരക്കുറ്റിയിൽ വാഹനങ്ങൾ ഇടിച്ച് അപകടങ്ങൾ ഉണ്ടാകുന്നത് ആവർത്തിച്ചിരുന്നു. ഒരുമാസത്തിനുള്ളിൽ മൂന്ന് അപകടമാണുണ്ടായത്. അരൂർ പൊലീസിെൻറ അനുവാദം വാങ്ങിയശേഷമായിരുന്നു മരംമുറി. ഗതാഗതം നിയന്ത്രിക്കാൻ പൊലീസും എത്തിയിരുന്നു. മട്ടാഞ്ചേരി സ്വദേശികളായ അൻസാർ സീലാട്ട്, ജെ. സുരേഷ്, അരൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.എസ്. ശ്യാം, മോളി ജസ്റ്റിൻ എന്നിവരും മുകേഷ് ജയിനിനെ സഹായിക്കാൻ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.