എം.ജി സർവകലാശാല വാർത്തകൾ

എം.എസ്.ഡബ്ല്യു: പട്ടികജാതി-വർഗ സീറ്റൊഴിവ് കോട്ടയം: എം.ജി സർവകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളിലെ സ്വാശ്രയ എം.എസ്.ഡബ്ല്യു േപ്രാഗ്രാമിൽ പട്ടികജാതി/ വർഗ വിഭാഗങ്ങളിൽ സീറ്റൊഴിവുണ്ട്. തൊടുപുഴ അൽ അസ്ഹർ കോളജ് (പട്ടികജാതി -രണ്ട്), കോട്ടയം ബി.സി.എം കോളജ് (പട്ടികജാതി -ഒന്ന്), തൃക്കാക്കര ഭാരത് മാത കോളജ് (പട്ടികവർഗം -ഒന്ന്), അങ്കമാലി ഡി പോൾ ഇൻസ്റ്റിറ്റ്യൂട്ട് (പട്ടികജാതി -ഒന്ന്), പെരുമ്പാവൂർ ജയ്ഭാരത് കോളജ് (പട്ടികവർഗം -ഒന്ന്), തൃക്കാക്കര കെ.എം.എം കോളജ് (പട്ടികജാതി -ഒന്ന്), മാന്നാനം കെ.ഇ കോളജ് (പട്ടികജാതി -ഒന്ന്), കോന്നി മന്നം മെമ്മോറിയൽ എൻ.എസ്.എസ് കോളജ് (പട്ടികവർഗം -ഒന്ന്), രാമപുരം എം.എ കോളജ് (പട്ടികജാതി -ഒന്ന്), തൊടുപുഴ ശാന്തിഗിരി കോളജ് (പട്ടികജാതി -ഒന്ന്), പരുമല സ​െൻറ് ഗ്രിഗോറിയസ് കോളജ് (പട്ടികജാതി -ഒന്ന്), മൂലമറ്റം സ​െൻറ് ജോസഫ് കോളജ് (പട്ടികജാതി -ഒന്ന്, പട്ടികവർഗം -ഒന്ന്), കോതമംഗലം യൽദോ മാർ ബസേലിയസ് കോളജ് (പട്ടികജാതി -ഒന്ന്). താൽപര്യമുള്ള പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിൽപെടുന്ന അപേക്ഷകർ സെപ്റ്റംബർ 20ന് രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സർവകലാശാല കോമൺ അഡ്മിഷൻ ടെസ്റ്റ് വിഭാഗത്തിൽ (CAT CELL) ഹാജരാകണം. എം.ജി ബി.പി.എഡ്/ ബി.എൽ.ഐ.എസ്.സി ഏകജാലക പ്രവേശനം എം.ജി സർവകലാശാലയുടെ ഏകജാലകം വഴി ബി.പി.എഡ്/ ബി.എൽ.ഐ.എസ്.സി പ്രവേശനത്തിനുള്ള സപ്ലിമ​െൻററി അലോട്ട്മ​െൻറ് നടത്തും. ഇതിനായി ഈ മാസം 18 വരെ പുതുതായി ഓപ്ഷൻ നൽകാം. നിലവിൽ അപേക്ഷ സമർപ്പിക്കാത്തവർക്കും മുൻ അലോട്ട്മ​െൻറുകളിൽ പ്രവേശനം ലഭിച്ചവർ ഉൾപ്പെടെ എല്ലാവിഭാഗം അപേക്ഷകർക്കും സ്പെഷൽ അലോട്ട്മ​െൻറ് നടത്താം. ഓൺലൈൻ അപേക്ഷയിൽ വരുത്തിയ തെറ്റ് മൂലം അലോട്ട്മ​െൻറിന് പരിഗണിക്കാത്തവർക്കും അലോട്ട്മ​െൻറിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവർക്കും പ്രത്യേകമായി ഫീസ് ഒടുക്കാതെ നിലവിലുള്ള ആപ്ലിക്കേഷൻ നമ്പറും പാസ്വേഡും ഉപയോഗിച്ച് www.cap.mgu.ac.in എന്ന വെബ്സൈറ്റിൽ അക്കൗണ്ട് ക്രിയേഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷൻ നമ്പറും പഴയ പാസ്വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഓപ്ഷനുകൾ പുതുതായി നൽകാം. ലോഗിൻ ചെയ്തശേഷം അപേക്ഷകന് താൻ നേരേത്ത നൽകിയ അപേക്ഷയിലെ തെറ്റുകൾ തിരുത്തുകയും പുതുതായി ഓപ്ഷനുകൾ നൽകുകയും ചെയ്യാം. മേൽവിഭാഗത്തിൽപെടാത്തവർക്ക് പുതുതായി ഫീസൊടുക്കി സപ്ലിമ​െൻററി അലോട്ട്മ​െൻറിൽ പങ്കെടുക്കാം. സപ്ലിമ​െൻററി അലോട്ട്മ​െൻറിൽ പങ്കെടുക്കുന്ന എല്ലാ അപേക്ഷകരും പുതുതായി ഓപ്ഷനുകൾ നൽകണം. ഓപ്ഷനുകൾ നൽകിയശേഷം അപേക്ഷ സേവ് ചെയ്ത് ഓൺലൈനായി സമർപ്പിക്കുക. അപേക്ഷയുടെയോ ഓപ്ഷനുകളുടെയോ പ്രിൻറ് ഔട്ട് സർവകലാശാലയിൽ സമർപ്പിക്കേണ്ട. സപ്ലിമ​െൻററി അലോട്ട്മ​െൻറ് ഈ മാസം 22ന് പ്രസിദ്ധീകരിക്കും. ഓൺലൈൻ രജിസ്േട്രഷനായി www.cap.mgu.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. വൈവ വോസി 2017 ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ നടത്തിയ ആറാം സെമസ്റ്റർ ബി.വോക് ലോജിസ്റ്റിക്സ് മാനേജ്മ​െൻറ് പരീക്ഷയുടെ ഇേൻറൺഷിപ് വിത്ത് േപ്രാജക്ട് വൈവ വോസി പരീക്ഷ സെപ്റ്റംബർ 22ന് മാറമ്പള്ളി എം.ഇ.എസ് കോളജിലും എറണാകുളം സ​െൻറ് ആൽബർട്സ് കോളജിലും നടക്കും. വിശദ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. 2017 ജൂലൈയിൽ നടത്തിയ നാലാം സെമസ്റ്റർ എം.ബി.എ പരീക്ഷയുടെ േപ്രാജക്ട് മൂല്യനിർണയവും വൈവ വോസിയും സെപ്റ്റംബർ 25 മുതൽ വിവിധ കേന്ദ്രങ്ങളിൽ ആരംഭിക്കും. വിശദ സമയക്രമം സർവകലാശാല വെബ്സൈറ്റിൽ. പരീക്ഷ തീയതിക്ക് മുമ്പ് േപ്രാജക്ട് റിപ്പോർട്ടുകൾ ബന്ധപ്പെട്ട പരീക്ഷ കേന്ദ്രങ്ങളിൽ എത്തിക്കണം. പുനർമൂല്യനിർണയം: അപേക്ഷ തീയതി നീട്ടി 2017 ജനുവരിയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എ ഇംഗ്ലീഷ് (സി.എസ്.എസ്) പരീക്ഷയുടെ ഉത്തരക്കടലാസ് പുനർമൂല്യ നിർണയത്തിന് സെപ്റ്റംബർ 18 വരെ അപേക്ഷിക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.