സിയാൽ വാർഷിക പൊതുയോഗം നാളെ

നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയുടെ (സിയാൽ) വാർഷിക പൊതുയോഗം 18ന് രാവിലെ 11ന് എറണാകുളം ഫൈൻ ആർട്സ് ഹാളിൽ ചേരും. കമ്പനി ചെയർമാൻകൂടിയായ മുഖ്യമന്ത്രി പിണറായി വിജയ​െൻറ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ ഓഹരി ഉടമകൾക്കുള്ള ലാഭവിഹിതം പ്രഖ്യാപിക്കും. ഇക്കുറിയും 25 ശതമാനമായിരിക്കും ലാഭവിഹിതം. ഡയറക്ടർമാരായ ഇ.എം. ബാബു, എൻ.വി. ജോർജ് എന്നിവരുടെ പുനർനിയമനം യോഗത്തിലുണ്ടാകും. കമ്പനിയുടെ കഴിഞ്ഞ സാമ്പത്തികവർഷത്തെ വരുമാനം 487.28 കോടിയാണ്. ഉപകമ്പനിയായ കൊച്ചിൻ ഡ്യൂട്ടിഫ്രീ ആൻഡ് റീട്ടെയിൽ സർവിസസ് 181.78 കോടി വരുമാനം ഉണ്ടാക്കിയിട്ടുണ്ട്്. രണ്ടി​െൻറയും വരുമാനം കൂട്ടിച്ചേർക്കുമ്പോൾ മുൻ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ ഇക്കുറി ഗണ്യമായ വർധനയുണ്ടായിട്ടുണ്ട്. 669.06 കോടിയാണ് മൊത്ത വരുമാനം. 2015-16 വർഷം സിയാലി​െൻറ മൊത്ത വരുമാനം 530.79 കോടിയായിരുന്നു. 2016-17 വർഷം കമ്പനി 179.45 കോടി അറ്റാദായമുണ്ടാക്കി. മുൻ വർഷമിത് 176.02 കോടിയായിരുന്നു. യാത്രക്കാരുടെ എണ്ണത്തിലും വിമാന സർവിസുകളിലും ചരക്കുനീക്കത്തിലും കുതിപ്പുണ്ടായിട്ടുണ്ട്്. 89.41 ലക്ഷം പേരാണ് കഴിഞ്ഞവർഷം കൊച്ചി വഴി പറന്നത്. ഇതിൽ 49.98 ലക്ഷം പേർ അന്താരാഷ്ട്ര യാത്രക്കാരാണ്. ആഭ്യന്തര യാത്രക്കാർ 39.42 ലക്ഷവും. 2015-16 വർഷത്തെ മൊത്തം യാത്രക്കാർ 77.70 ലക്ഷമായിരുന്നു. യാത്രക്കാരുടെ എണ്ണത്തിൽ 15.06 ശതമാനം വർധനയുണ്ടായി. ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിലാണ് കൂടുതൽ കുതിപ്പുണ്ടായിരിക്കുന്നത്. 25.99 ശതമാനം. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ 7.70 ശതമാനമാണ് വർധന. 2016--17 വർഷം മൊത്തം 62,827 വിമാന സർവിസുകൾ ഉണ്ടായി. മുൻ വർഷമിത് 57,762 ആയിരുന്നു. കഴിഞ്ഞവർഷം ചരക്കുനീക്കം 13,158 ടൺ ആയി ഉയർന്നു. 2015-16 വർഷം 11,359 ടൺ മാത്രമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.