മൂവാറ്റുപുഴ: ഹൈെടക് സ്‌കൂളായി പ്രഖ്യാപിച്ച പേഴക്കാപ്പിള്ളി ഗവ. ഹയര്‍സെക്കൻഡറി സ്‌കൂളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് (ഡി.പി.ആര്‍) കിഫ്ബി അംഗീകാരം ലഭിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. 6.95-കോടി രൂപയുടെ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്. പദ്ധതി നിര്‍വഹണ ഏജന്‍സിയായ ഹാബിറ്റാറ്റ് 6.95-കോടിയുടെ പ്രോജക്ട് റിപ്പോര്‍ട്ടാണ് തയാറാക്കിയിരിക്കുന്നത്. അഞ്ച് കോടി സംസ്ഥാനസര്‍ക്കാറും 1.95-കോടി ബാങ്കുകള്‍, സഹകരണ സംഘങ്ങള്‍, വിവിധ സംഘടനകള്‍, വ്യക്തികള്‍ എന്നിവരില്‍നിന്ന് സ്വരൂപിച്ചും നിര്‍മാണ പ്രവർത്തനം പൂർത്തിയാക്കും. കാലപ്പഴക്കം ചെന്ന കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കും. സ്‌കൂളിലെ ഓരോ കെട്ടിടങ്ങളും തമ്മില്‍ ബന്ധിപ്പിച്ചുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഓരോ നിലയിലും ശൗചാലയങ്ങൾ, സ്മാര്‍ട്ട് ക്ലാസ് റൂമുകൾ, മാലിന്യ സംസ്‌കരണ പ്ലാൻറ്, ആധുനിക രീതിയിലുള്ള പാചകപ്പുര, സ്‌കൂള്‍ കവാടം, കവാടത്തിനോട് ചേര്‍ന്ന് ഓപൺ ഓഡിറ്റോറിയം എന്നിവ നിർമിക്കും. മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ പുരാതന സ്‌കൂളുകളിലൊന്നാണ് പേഴക്കാപ്പിള്ളി ഗവ. സ്‌കൂള്‍. 1951ല്‍ എല്‍.പിയായാണ് പ്രവര്‍ത്തനമാരംഭിച്ചത്. 1970-ല്‍ യു.പിയായും 1980-ല്‍ ഹൈസ്‌കൂളായും 2004-ല്‍ ഹയര്‍സെക്കൻഡറിയായും ഉയര്‍ത്തി. 800-ഓളം വിദ്യാര്‍ഥികളും 60 അധ്യാപകരും അഞ്ച് ഇതര ജീവനക്കാരും സ്‌കൂളിലുണ്ട്. പായിപ്ര പഞ്ചായത്തിലെ ഏക ഗവ. സ്കൂളാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.