ഇലഞ്ഞി ഡിസ്ട്രിബ്യൂട്ടറിക്ക്​ 3.55 കോടി രൂപയുടെ സാങ്കേതികാനുമതി

കൂത്താട്ടുകുളം: മൂവാറ്റുപുഴ-വാലി ജലസേചന പദ്ധതിയുടെ ഭാഗമായി ഇലഞ്ഞി ഡിസ്ട്രിബ്യൂട്ടറിയുടെ പണി പൂര്‍ത്തിയാക്കാൻ 3.55 കോടി രൂപയുടെ സാങ്കേതികാനുമതി ലഭ്യമായതായി അനൂപ്‌ ജേക്കബ്‌ എം.എല്‍.എ അറിയിച്ചു. പിറവം ബ്രാഞ്ച് കനാലി‍​െൻറ ഭാഗമായി കുറുമുട്ടം പുളിങ്കുന്ന്‍ ജനത ജങ്ഷൻ വരെ 3.4 കി.മീ. നീളത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കേണ്ട പദ്ധതിയുടെ പ്രാരംഭനടപടി 1992ല്‍ ആരംഭിക്കുകയും തുടര്‍ന്ന്‍ 1998ല്‍ പണി തുടങ്ങുകയും ചെയ്തു. എന്നാല്‍, സാങ്കേതിക കാരണങ്ങളാല്‍ 2008ല്‍ പണി നിര്‍ത്തിവെച്ചു. ഇേതതുടര്‍ന്ന്‍, അന്ന്‍ വകുപ്പ് മന്ത്രിയായിരുന്ന അനൂപ്‌ ജേക്കബ്‌ നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് നടപടി വീണ്ടും ആരംഭിച്ചത്. ടെന്‍ഡര്‍ നടപടി ഉടന്‍ പൂര്‍ത്തിയാക്കി പണി ആരംഭിക്കും. തരിശുകിടക്കുന്ന കൃഷിഭൂമികള്‍ കൃഷിയോഗ്യമാക്കാനും കുടിവെള്ളം സുലഭമായി ലഭിക്കാനും ഈ പദ്ധതി പൂര്‍ത്തിയാകുന്നതോടെ സാധ്യമാകുമെന്ന്‍ അനൂപ്‌ ജേക്കബ്‌ എം.എല്‍.എ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.