തോട്ടപ്പള്ളി അപകടം: മരണത്തിൽ ദുരൂഹതയെന്ന്​ മകൻ; എസ്​.പിക്ക്​ പരാതി നൽകി

അമ്പലപ്പുഴ: തോട്ടപ്പള്ളിയിൽ കലവൂർ സ്വദേശി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മകൻ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകി. കലവൂർ ഹനുമാരു വെളിയിൽ സുനിൽകുമാർ (49) ആണ് കഴിഞ്ഞ ദിവസം തോട്ടപ്പള്ളിയിൽ അജ്ഞാത വാഹനമിടിച്ച് മരിച്ചത്. തുടർന്ന് മൃതദേഹം നോക്കാനെത്തിയ പൊലീസിന് അപകടസ്ഥലത്ത് കണ്ടെത്താൻ കഴിഞ്ഞില്ല. 17 കി.മീറ്റർ അകലെ കളർകോടാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിൽ വസ്ത്രങ്ങൾ ഇല്ലായിരുന്നു. ഇതിൽ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് മകൻ സുദേവൻ പരാതി നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.