വണ്ടാനം: കോൺഗ്രസ് അമ്പലപ്പുഴ വടക്ക് മണ്ഡലം കമ്മിറ്റി അക്രമ രാഷ്ട്രീയത്തിന് എതിരെ ശാന്തിയാത്രയും രാഷ്ട്രീയ വിശദീകരണയോഗവും സംഘടിപ്പിക്കും. ഞായറാഴ്ച വൈകീട്ട് നാലിന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി ജങ്ഷനിൽനിന്ന് ആരംഭിക്കുന്ന ശാന്തിയാത്ര വളഞ്ഞവഴിയിൽ സമാപിക്കും. തുടർന്ന് പൊതുസമ്മേളനം നടക്കും. പ്രസിഡൻറ് യു.എം. കബീർ അധ്യക്ഷത വഹിച്ചു. വി. രാജു, എം.പി. ദാനവൻ, ആർ. സജിമോൻ, എൻ. ഷിനോയ്, എം. റഫീഖ്, ഷാജി നാൽപതിൽ, നിസാർ വെള്ളാപ്പള്ളി, ജി. ഗോപകുമാർ എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് നേതാവിനെതിരെ ൈകേയറ്റശ്രമം; മന്ത്രിയുടെ ജീവനക്കാർക്കെതിരെ പരാതി മങ്കൊമ്പ്: സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ സഹപ്രവർത്തകർക്കൊപ്പം സംസാരിച്ചുകൊണ്ടിരിെക്ക മന്ത്രിയുടെ ജീവനക്കാരെൻറ നേതൃത്വത്തിൽ ൈകയേറ്റം ചെയ്യാൻ ശ്രമിച്ചെന്ന് യൂത്ത് കോൺഗ്രസ് നേതാവ്. മാവേലിക്കര പാർലമെൻറ് പ്രസിഡൻറ് സജി ജോസഫാണ് പരാതി നൽകിയത്. സംഭവത്തെപ്പറ്റി സജി പറയുന്നതിങ്ങനെ: മാർത്താണ്ഡം കായൽ കൈയേറിയെന്ന ആരോപണത്തിെൻറ സാഹചര്യത്തിൽ മന്ത്രി തോമസ് ചാണ്ടിയുടെ വീട്ടിലേക്ക് നടന്ന മാർച്ചിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് സംഭവം. മാർച്ചിനുശേഷം റോഡുവഴി കാൽനടയായി വന്ന താനും സഹപ്രവർത്തകരും പൂപ്പള്ളി ജങ്ഷനിലെത്തി. ഈ സമയം മന്ത്രിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടുള്ള ബൈക്ക് റാലി ഇതുവഴി കടന്നുപോയി. നേരേത്ത ആക്രമണ സൂചനയുണ്ടായിരുന്നതിനാൽ ജങ്ഷന് സമീപത്തെ സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ മറ്റ് ആറു സഹപ്രവർത്തകർക്കൊപ്പം സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയം ഒരു ജീപ്പ് തങ്ങൾക്കിടയിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ പിന്നോട്ട് വലിച്ചതുകൊണ്ടാണ് അപകടമൊഴിവായത്. ജീപ്പിൽനിന്ന് ഇറങ്ങിയ ആറംഗസംഘം അസഭ്യം പറയുകയും ൈകയേറ്റത്തിന് ശ്രമിക്കുകയുമായിരുെന്നന്നും സജി പരാതിയിൽ പറയുന്നു. ഇതിനിടെ, സ്ഥലത്തെത്തിയ അമ്പലപ്പുഴ സി.ഐ ബിജു വി. നായരാണ് ആക്രമികളെ ബലം പ്രയോഗിച്ച് പിന്തിരിപ്പിച്ചത്. ഇതിനിടയിലും ആക്രമണത്തിന് നേതൃത്വം നൽകുന്നവർ അപായപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയതായി സജിയും സുഹൃത്തുക്കളും പറയുന്നു. പിന്നീട് കോൺഗ്രസ് നേതാക്കൾക്കൊപ്പം നെടുമുടി സ്റ്റേഷനിലെത്തി അവിടെയുണ്ടായിരുന്ന ആലപ്പുഴ ഡിവൈ.എസ്പി ഷാജഹാന് രേഖാമൂലം പരാതി നൽകുകയായിരുന്നു. തോമസ് ചാണ്ടി ജനാധിപത്യത്തിന് അപമാനം -യൂത്ത് കോൺഗ്രസ് - കുട്ടനാട്:- തന്നെ എതിർക്കുന്നവരെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന മന്ത്രി തോമസ് ചാണ്ടി ഭരണഘടന അനുസരിച്ച് സത്യപ്രതിജ്ഞ ചെയ്തതിെൻറ നഗ്നലംഘനമാണ് കാണിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ്. നെടുമുടി പൂപ്പള്ളി ജങ്ഷനിൽ യൂത്ത് കോൺഗ്രസ് മാവേലിക്കര പാർലമെൻറ് പ്രസിഡൻറ് സജി ജോസഫിനെ തെൻറ ജീവനക്കാരെയും ഗുണ്ടകളെയും വിട്ട് പകൽ വെളിച്ചത്തിൽ വധിക്കാൻ ശ്രമിച്ചതിലൂടെ ഇക്കാര്യം വെളിവായതെന്ന് കൈനകരി മണ്ഡലം പ്രസിഡൻറ് നോബിൻ പി. ജോൺ ചൂണ്ടിക്കാട്ടി. തോമസ് ചാണ്ടിയെ മന്ത്രിസഭയിൽനിന്ന് പുറത്താക്കി ജനാധിപത്യം സംരക്ഷിക്കാനുള്ള ആർജവം മുഖ്യമന്ത്രി കാണിക്കണമെന്ന് അദ്ദേഹം. മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് സംഘടിപ്പിച്ച പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉണ്ണിക്കുട്ടൻ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.