കെ.വി.എം ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കണം -വി.എസ് ചേര്‍ത്തല-: കെ.വി.എം ആശുപത്രിയിലെ നഴ്സ് സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ഭരണപരിഷ്‌കാര കമീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. ഇതുസംബന്ധിച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജക്ക് അദ്ദേഹം കത്ത് നല്‍കി. ജോലിസമയം നിജപ്പെടുത്തി ഷിഫ്റ്റ് സമ്പ്രദായം ഏര്‍പ്പെടുത്തിയും സര്‍ക്കാര്‍ നിര്‍ദേശിച്ച വേതനം ലഭ്യമാക്കിയും സമരം രമ്യമായി അവസാനിപ്പിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. സേവന-വേതന കാര്യങ്ങളില്‍ സര്‍ക്കാറും തൊഴിൽ വകുപ്പും നിര്‍ദേശിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍ സന്നദ്ധമാണെന്ന് മാനേജ്മെൻറ് മന്ത്രിയോട് പറെഞ്ഞങ്കിലും സമരം തീര്‍ക്കാനുള്ള നടപടി സ്വീകരിക്കുന്നില്ലെന്ന് നഴ്സുമാര്‍ പരാതിപ്പെടുന്നു. ഈ സാഹചര്യത്തിലാണ് വി.എസ് വിഷയത്തില്‍ ഇടപെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.