ആലപ്പുഴ: തകഴി ശിവശങ്കരപ്പിള്ളയുടെ ജന്മഗൃഹമായ ശങ്കരമംഗലത്ത്് വിജയദശമി ദിനത്തിൽ കുട്ടികളെ എഴുത്തിനിരുത്തും. പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9961261364, 9567526298. ജില്ലതല കർമസമിതി യോഗം 19ന് ആലപ്പുഴ: ജില്ലയിൽ മീസിൽസ് റൂബെല്ല വാക്സിനേഷൻ കാമ്പയിെൻറ ഭാഗമായി വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും ജില്ലതല കർമസമിതി യോഗം 19 ന് ചേരും. രാവിലെ 10ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് യോഗം. വാക്സിൻ നൽകുന്നതിെൻറ ഭാഗമായി ഐ.സി.ഡി.എസ്. ബ്ലോക്കുതല ഓഫിസർമാർക്ക് പരിശീലനം നൽകി. പരിശീലന പരിപാടി ജില്ല മെഡിക്കൽ ഓഫിസർ ഡോ. ഡി. വസന്തദാസ് ഉദ്ഘാടനം ചെയ്തു. ലോകാരോഗ്യ സംഘടന സർവെലൻസ് മെഡിക്കൽ ഓഫിസർ ഡോ. പ്രതാപചന്ദ്രൻ, ഐ.എ.പി. പ്രസിഡൻറ് ഡോ. സംഗീത എന്നിവർ ക്ലാസെടുത്തു. ഐ.സി.ഡി.എസ.് ജില്ല ഓഫിസർ ടി.പി. മിനിമോൾ, ഡോ. മോഹൻദാസ്, ഡോ. ജോബിൻ ജോസഫ്, ജി. ശ്രീകല, ദിലീപ് ഖാൻ എന്നിവർ സംസാരിച്ചു. ജില്ല മെഡിക്കൽ ഓഫിസർ ഡോ. ഡി. വസന്തദാസ് ക്ലാസെടുത്തു. ഒമ്പതു മാസം മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്ക് സ്കൂളുകൾ, അംഗൻവാടികൾ എന്നിവ കേന്ദ്രീകരിച്ച് ഒക്ടോബർ മൂന്നു മുതൽ പ്രതിരോധ കുത്തിവെപ്പ് നൽകും. നാവികസേന സിറ്റിങ് ആലപ്പുഴ: നാവികസേന പൂർവസൈനികരും വിധവകളുമായി അവരുടെ പ്രശ്നങ്ങൾ സംവദിക്കാൻ ഐ.എൻ.എസ് േദ്രാണാചാര്യയിൽനിന്നുള്ള ഉദ്യോഗസ്ഥൻ സെപ്റ്റംബർ 23ന് ശനിയാഴ്ച രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ ജില്ല സൈനികക്ഷേമ ഓഫിസിൽ സിറ്റിങ് നടത്തും. ക്വട്ടേഷൻ ക്ഷണിച്ചു ആലപ്പുഴ: ഗവ. ടി.ഡി. മെഡിക്കൽ കോളജ് ബയോകെമിസ്ട്രി, അനസ്ത്യേഷ്യാ വിഭാഗങ്ങളിലേക്ക് ഡി.എൽ.പി െപ്രാജക്ടർ, ജി.ടി.ഡി.എം.സി.എ- ബയോമെഡിക്കൽ എൻജിനീയറിങ് വിഭാഗങ്ങളിലേക്ക് ലേബലിങ് മെഷീൻ, ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ സ്പെയർ എന്നിവ വാങ്ങുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ സെപ്റ്റംബർ 28ന് ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും. ഫോൺ: 0477 2282015.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.