ആലപ്പുഴ: മുസ്ലിം സർവിസ് സൊസൈറ്റി ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ സൗജന്യ കുടിവെള്ള വിതരണ ആർ.ഒ യൂനിറ്റ് സ്ഥാപിച്ചു. മുനിസിപ്പൽ ചെയർമാൻ തോമസ് ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. ജില്ല പ്രസിഡൻറ് അഡ്വ. കെ. നജീബ് അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് കെ.എസ്. മുഹമ്മദ്, മുനിസിപ്പൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷോളി സിദ്ധകുമാർ, മസ്താൻ പള്ളി ചീഫ് ഇമാം ജഅ്ഫർ സാദിഖ് സിദ്ദീഖി, ആശുപത്രി സൂപ്രണ്ട് ഡോ. മുരളീധരൻ പിള്ള, കൗലത്ത് അബൂബക്കർ, എം. ബഷീർ, സലിംരാജ്, അബ്ദുൽ ലത്തീഫ്, സലിം കൂരയിൽ, നവാസ് പല്ലന, കാസിം കരുമാടി, യാസർ, ഹാജി അബൂബക്കർ എസ്.എം.ജെ, അഡ്വ. അബ്ദുൾ ഹമീദ്, നഴ്സിങ് സൂപ്രണ്ട് ഗീത ധനഞ്ജയൻ തുടങ്ങിയവർ സംസാരിച്ചു. സംഘര്‍ഷങ്ങളെ സി.പി.എം വര്‍ഗീയവത്കരിക്കുന്നു -എസ്.ഡി.പി.െഎ ആലപ്പുഴ: അമ്പലപ്പുഴയുടെ വിവിധ പ്രദേശങ്ങളില്‍ ഉണ്ടായ സംഘര്‍ഷങ്ങളെ സി.പി.എം വര്‍ഗീയവത്കരിക്കാൻ ശ്രമിക്കുകയാണെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു. വളഞ്ഞവഴി, വണ്ടാനം, കാക്കാഴം പ്രദേശങ്ങളില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്കും വീടുകള്‍ക്കും നേരെയും ആക്രമണം നടത്തി. ഇതുവരെ പ്രതികളെ പിടികൂടാൻ പൊലീസിന് സാധിച്ചിട്ടിെല്ലന്ന് ജില്ല പ്രസിഡൻറ് കെ.എസ്. ഷാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.