റോഹിങ്ക്യ: പി.ഡി.പി പ്രതിഷേധ മാർച്ച്​ നാളെ

കൊച്ചി: റോഹിങ്ക്യൻ അഭയാർഥികളെ ആട്ടിയോടിക്കുന്ന േകന്ദ്രനയം തിരുത്തണമെന്നാവശ്യപ്പെട്ട് പി.ഡി.പി നേതൃത്വത്തിൽ 18ന് കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തും. എറണാകുളെത്ത മാർച്ച് രാവിലെ ഒമ്പതിന് ഹൈകോടതി ജങ്ഷനിൽ നിന്നാരംഭിച്ച് ടെലിഫോൺ എക്സ്ചേഞ്ചിന് മുന്നിൽ സമാപിക്കും. മുൻ എം.പി ഡോ. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനം ചെയ്യും. കോഴിക്കോട്ട് ഇ.ടി. മുഹമ്മദ് ബഷീർ എം.പിയും തിരുവനന്തപുരത്ത് കെ. മുരളീധരൻ എം.എൽ.എയും ഉദ്ഘാടനം ചെയ്യും. മ്യാൻമർ പട്ടാളത്തി​െൻറയും തീവ്ര ബുദ്ധമതാനുയായികളുടെയും ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ട് എത്തിയ റോഹിങ്ക്യൻ അഭയാർഥികളെ ആട്ടിയോടിക്കുന്നതിന് പച്ചക്കള്ളങ്ങൾ നിരത്തിയ സത്യവാങ്മൂലം സുപ്രീകോടതിയിൽ കേന്ദ്ര സർക്കാർ സമർപ്പിച്ചിരിക്കുകയാെണന്ന് പി.ഡി.പി സംസ്ഥാന വൈസ് ചെയർമാൻ സുബൈർ സബാഹി പറഞ്ഞു. അതേസമയം ചഗ്മ, അജോങ് അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകാൻ തീരുമാനിച്ചിട്ടുമുണ്ട്. ഇതിലൂടെ നീചമായ പക്ഷപാതിത്വമാണ് വ്യക്തമാകുന്നതെന്നും അദ്ദേഹം ആരോപിച്ചു. വാർത്ത സമ്മേളനത്തിൽ സംസ്ഥാന ജനറൽ കൺവീനർ ടി.എ മുജീബ് റഹ്മാൻ, ജില്ല സെക്രട്ടറി ജമാൽ കുഞ്ഞുണ്ണിക്കര, ട്രഷറർ ഫൈസൽ മാടവന തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.